അത്യന്തം സംശയം ജനിപ്പിക്കുന്ന പ്രവർത്തിയാണ് ഇപി ജയരാജന്റെ ഭാഗത്ത് നിന്നും മലയാളികൾ ഇന്ന് നേരിട്ടത്.
കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിനെതിരെ നടത്തിയ ദുഷ്പ്രവർത്തിയാണ് ഇപി ജയരാജൻ എന്ന രാഷ്ട്രീയ നേതാവ് ചെയ്തത്.
തികച്ചും വ്യക്തിപരമായ കൂടികാഴ്ച എന്ന് ന്യായീകരിക്കുന്ന ഇപിയുടെ അവകാശവാദത്തെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത ഭാഷയിൽ വിമർശിച്ചു.
കോൺഗ്രസിൽ നിന്നും പ്രമുഖ നേതാക്കളായ പലരും ബിജെപിയിൽ അഭയം തേടി എങ്കിലും ഇപിയുടെ ഈ കൂടിക്കാഴ്ച്ചയെ തീവ്രമായ രീതിയിലാണ് മലയാളികൾ വിമർശിക്കുന്നത്.
കമ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ ആശയങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഇത്തരം രാഷ്ട്രീയ വ്യക്തിത്തങ്ങളെ പ്രസ്താനത്തിൽ നിന്നും മാറ്റി നിർത്തണം എന്നാണ് സാധാരണ കമ്യൂണിസ്റ്റ് മലയാളികൾ പ്രതികരിക്കുന്നത്.
വർഗീയ പ്രസ്താനത്തിനെതിരെ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് ആശയത്തിന് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കാത്ത പ്രവർത്തിയാണ് ബിജെപി എന്ന വർഗീയ രാഷ്ട്രീയ പാർട്ടിയുമായി ഇപി ജയരാജൻ നടത്തിയ രഹസ്യചർച്ചകൾ.
മലയാളികൾ ഒന്നടങ്കം വിമർശിക്കുന്ന ഇത്തരം പ്രവർത്തികളെ കമ്യൂണിസ്റ്റ് പ്രസ്താനം തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്താനത്തിന്റെ നിലനിൽപ്പിന് കോട്ടം തട്ടും.