ഇ പി ജയരാജന്റെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കി

ഇ പി ജയരാജന്റെ ആത്മകഥ വിവാദവുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മടക്കിയതായി റിപ്പോർട്ട്. വീണ്ടും അന്വേഷണം നടത്താന്‍ കോട്ടയം എസ്.പിക്ക് നിര്‍ദേശം നല്‍കിയതായിട്ടാണ് സൂചന. എഡിജിപി മനോജ് എബ്രഹാം ആണ് നിര്‍ദേശം നല്‍കിയത്. മൊഴികളില്‍ വ്യക്തതക്കുറവുള്ളതിനാലാണ് റിപ്പോര്‍ട്ട് മടക്കിയത്.

കോട്ടയം എസ്.പി ഷാഹുല്‍ ഹമീദ് ആണ് റിപ്പോര്‍ട്ട് കൈമാറിയത്. രവി ഡിസിയുടെയും ഡിസി ബുക്‌സ് ജീവനക്കാരുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നത്. പുസ്തക വിവാദത്തില്‍ ഇ.പി ജയരാജന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കോട്ടയത്തുനിന്നെത്തിയ പൊലീസ് സംഘം, കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തിരുന്നത്.

Leave a Reply

spot_img

Related articles

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും വിവിധ തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു

ഇടുക്കി: ജില്ലയില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ...

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട് ജില്ലയിൽ നാളെ (ഡിസംബർ 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

കേരളത്തിൽ വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി ചാർജ്ജ് വർധനവ് ഉടനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. പ്രത്യേക സമ്മർ താരിഫ് ഏർപ്പെടുത്തുന്നത് പരിഗണനയിലെന്ന് മന്ത്രി....