ഡോ.ടൈറ്റസ് പി. വർഗീസ്
എന്‍റെ പൊന്നു രോഗീ, ദേ ഒരു മിനിട്ട്!
എന്താണീ ഉദ്ധാരണം? എന്താണീ രക്തയോട്ട വാചകമടി?
ആക്ച്വലി ഒരു ചിന്തയോ സ്പര്‍ശനമോ കാഴ്ചയോ ലൈംഗികതയുമായി ബന്ധപ്പെട്ട് ഉണ്ടാകുമ്പോള്‍ ആരോഗ്യമുള്ള പുരുഷന്‍റെ തലച്ചോറില്‍ നിന്നും ആ സന്ദേശം ന്യൂറോ ട്രാന്‍സ്മിറ്റേഴ്സ് വഴി ഹൃദയത്തിലെത്തുന്നു….
ഹൃദയത്തില്‍നിന്നും ഒരു ഉള്‍പ്രേരണപോലെ രക്തം ലിംഗഭാഗത്തേക്ക് അത്യധികമായി ഒഴുകിത്തുടങ്ങുന്നു.
അങ്ങനെയാണ് സ്വാഭാവിക ഉദ്ധാരണം സംഭവിക്കുന്നത്!
അപ്പോ, ഭൂമീല്‍ ആര്‍ക്കേലും ശേഷിക്കുറവുണ്ടേല്‍ ലിംഗത്തിലേക്കുള്ള രക്തയോട്ടം വേണ്ടുംവണ്ണം ഇല്ല എന്നത് സുവ്യക്തമല്ലേ!
പക്ഷേ, നമ്മുടെ നാട്ടിലെ ഡോക്ടര്‍മാര്‍ അത് ഒറ്റയടിക്കങ്ങ് സമ്മതിച്ചുതരില്ല.
പേഷ്യന്‍റിന്‍റെ ലിംഗത്തില്‍ കുത്തിവച്ച് കൃത്രിമ ഉദ്ധാരണം വരുത്തി ആധുനിക സജ്ജീകരണ(?)ങ്ങളിലൂടെ രക്തയോട്ടത്തില്‍ കുറവുണ്ട് എന്ന് ശാസ്ത്രീയ(?)മായി മനസ്സിലാക്കി കുറേ കാശ് പിടുങ്ങിയാലേ അവര്‍ക്ക് സമാധാനം കിട്ടൂ!
അതു അവരുടെ തെറ്റാണോ?
എല്ലാം ശാസ്ത്രീയമായി തെളിയിക്കേണ്ടേ കുട്ടാ?
മെട്രോ സിറ്റികളില്‍ ജീവിതച്ചെലവുകളും ബില്‍ഡിംഗ് വാടകയും കൂടുതലായതുകൊണ്ടാവാം കൊച്ചി, തിരുവനന്തപുരം മേഖലകളിലെ സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലുമാണ് ലിംഗത്തിലേക്കുള്ള രക്തയോട്ട ടെസ്റ്റുകള്‍ കൂടുതലായി നടത്തപ്പെടുന്നത്.
പിന്നെ വല്യ പരസ്യത്തിലും ആശുപത്രിയുടെ പത്രാസിലും ഡോക്ടറുടെ ജാഡയിലും മാത്രം വീഴുന്ന പണച്ചാക്കുകളായ ആള്‍ക്കാര്‍ മാത്രമേ ഇത്തരം ഔദ്യോഗികകെണികളില്‍ വീഴാറുള്ളൂ എന്നതാണ് ഏക ആശ്വാസം!
എന്തായാലും അവസാനം കൊടുക്കുന്ന മരുന്നുകളാവട്ടെ ‘വയാഗ്രാ കുടുംബ’ത്തില്‍പ്പെട്ട ഉത്തേജക ഔഷധങ്ങളാണ്.
ജെ. സി. ബി.യുടെ ഗുണം ചെയ്യും!
ഒരു കാര്യമോര്‍ക്കുക, ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കഴിച്ചാലും, മേല്‍നോട്ടമില്ലാതെ കഴിച്ചാലും അത്തരം എല്ലാ മരുന്നുകളും പാര്‍ശ്വഫലങ്ങള്‍ ഉള്ളവയാണ്.
നോ ഡൗട്ട്! സംശയമുണ്ടേല്‍ ആര്‍ക്കും ഒരു സീനിയര്‍ ഡോക്ടറോട് രഹസ്യമായി (അതേ പരമരഹസ്യമായി) ചോദിച്ചുനോക്കാവുന്നതാണ്!
പഴയ തലമുറ കൂടുതല്‍ സത്യസന്ധരാണ്!
ആര്‍ഭാടം കുറവായതുകൊണ്ട് ആ തലമുറയിലെ ചികിത്സകര്‍ക്ക് ധനമോഹവും കുറവാണ്!