സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു

ലോക്സഭ തിരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്.

സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നം എറണാകുളം മണ്ഡലം വരണാധികാരിയും ജില്ലാ കളക്ടറുമായ എൻ എസ് കെ ഉമേഷ് അനുവദിച്ചു.

സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ടിന് അവസാനിച്ചതോടെയാണ് അന്തിമ പട്ടികയായത്.


സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോഴും മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ തന്നെയായിരുന്നു മത്സര രംഗത്ത്.

സ്ഥാനാർത്ഥികളുടെ പേര്, പാർട്ടി, ചിഹ്നം ചുവടെ:-

അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികളുടെയും സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികൾ

  1. വയലാർ ജയകുമാർ- ബഹുജൻ സമാജ് പാർട്ടി – ആന
  2. ഡോ. കെ.എസ് രാധാകൃഷ്ണൻ – ഭാരതീയ ജനതാ പാർട്ടി – താമര
  3. കെ.ജെ ഷൈൻ ടീച്ചർ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – ചുറ്റിക അരിവാൾ നക്ഷത്രം
  4. ഹൈബി ഈഡൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് – കൈപ്പത്തി

രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ (അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികളും സംസ്ഥാന രാഷ്ട്രീയ പാർട്ടികളും അല്ലാത്തവ)

  1. അഡ്വ. ആൻ്റണി ജൂഡി- ട്വൻ്റി 20 പാർട്ടി – ഓട്ടോറിക്ഷ
  2. പ്രതാപൻ – ബഹുജൻ ദ്രാവിഡ പാർട്ടി – വജ്രം
  3. ബ്രഹ്മകുമാർ – സോഷ്യലിസ്റ്റ് യൂണിറ്റി സെൻ്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്
  4. രോഹിത് കൃഷ്ണൻ – സ്വതന്ത്രൻ – ലാപ്ടോപ്പ്
  5. സന്ദീപ് രാജേന്ദ്രപ്രസാദ് – സ്വതന്ത്രൻ – പായ് വഞ്ചിയും തുഴക്കാരനും
  6. സിറിൽ സ്കറിയ – സ്വതന്ത്രൻ- പേനയുടെ നിബ്ബും ഏഴ് രശ്മിയും

Leave a Reply

spot_img

Related articles

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....