പോക്സോ കേസില്‍ റിമാൻഡിലായ മുൻ കോച്ച്‌ മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും

പോക്സോ കേസില്‍ റിമാൻഡിലായ കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ കോച്ച്‌ മനുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടികളും രക്ഷിതാക്കളും.

ക്രിക്കറ്റ് കളിക്കാനുള്ള അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോയെടുക്കാൻ വരെ നിർബന്ധിച്ചുവെന്നാണ് പരാതി. വേദന സംഹാരിക്കു പകരം മയക്കുമരുന്ന് നല്‍കിയും മനു കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. ആറ് പോക്സോ കേസില്‍ പ്രതിയായ മനുവിനെ ഇന്ന് കന്‍റോണ്‍മെന്‍റ് പൊലീസ് കസ്റ്റഡില്‍ വാങ്ങും.


കെസിഎയുടെ കോച്ചായ മനുവിനെതിരെ രണ്ടു വർഷം മുമ്ബാണ് ഒരു പെണ്‍കുട്ടി പരാതി നല്‍കുന്നത്. കൻോമെൻ് പൊലീസ് കേസെടുത്ത് കുറ്റപത്രം നല്‍കിയെങ്കിലും കോടതിയില്‍ പരാതിക്കാരി മൊഴി മാറ്റിയതോടെ മനുവിനെ കുറ്റവിമുക്തനാക്കി. പോക്സോ കേസില്‍ പ്രതിയായിട്ടും മനുവിനെ മാറ്റാൻ കെസിഎ തയ്യാറായില്ല. ഒരു മാസം മുമ്ബ് വീണ്ടും ക്രിക്കറ്റ് ക്യാമ്ബിലെത്തിയ ഒരു പെണ്‍കുട്ടിയാണ് രണ്ടു വർഷം മുമ്ബുണ്ടായ ദുരനുഭവം പരാതിയായി പൊലീസിന് നല്‍കിയത്.

Leave a Reply

spot_img

Related articles

കോഴിക്കോട് ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; 17 കാരി അഭയം തേടി പൊലീസ് സ്‌റ്റേഷനില്‍

കോഴിക്കോട് നഗരത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റെന്ന് മൊഴി. അസം സ്വദേശിയായ പതിനേഴുകാരി കഴിഞ്ഞ ദിവസം പൊലീസ് സ്‌റ്റേഷനില്‍ അഭയം തേടി.പ്രണയം നടിച്ച് അസം...

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു

ലോക്കറിൽ സൂക്ഷിച്ച ഭാര്യയുടെ 60 പവൻ സ്വർണം ബാങ്ക് ജീവനക്കാരൻ കവർന്നു, പകരം മുക്കുപണ്ടം.ആനപ്പന്തി സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനായ സുധീർ തോമസാണ് കവർച്ച...

നഴ്സ് ദമ്പതികളുടെ മരണം: പൊലീസ് റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ; യുവതിയുടേത് കൊലപാതകം

വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ് ദമ്പതികളുടെ മരണം പുറംലോകമറിയുന്നത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ഫ്‌ളാറ്റിലാണ് മലയാളി നഴ്സ് ദമ്പതികളെ...

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കോട്ടയം ജില്ലയിൽ ആദ്യമായി ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം. മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20...