എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതികള്‍ പ്രഖ്യാപിച്ചു
സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയ തീയതികള്‍ പ്രഖ്യാപിച്ചു.
എല്ലാ പരീക്ഷകളുടെയും മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തില്‍ 70 ക്യാമ്പുകളിലായി 10,000ത്തോളവും ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ 77 ക്യാമ്പുകളിലായി 25,000ത്തോളവും അധ്യാപകര്‍ പങ്കെടുക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ എട്ട് ക്യാമ്പുകളിലായി 2,200 അധ്യാപകരും പങ്കെടുക്കുമെന്ന് മന്ത്രി അറിയിച്ചുതിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും മൂല്യനിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.