ആസക്തിയുടെ മേച്ചില്‍പ്പുറങ്ങള്‍

ഡോ.ടൈറ്റസ് പി. വർഗീസ്

32 വയസ്സ് പ്രായമുള്ള ഒരു വിവാഹിതയാണ് ഞാന്‍. ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവ് ബിസ്സിനസ്സുമായി നാട്ടില്‍ത്തന്നെയുണ്ട്. അമിതമായ ലൈംഗികാസക്തിയാണ് എന്‍റെ പ്രശ്നം. ഭര്‍ത്താവുമായി എനിക്ക് ശാരീരികമായും മാനസികമായും നല്ലൊരു ബന്ധമുണ്ട്. പക്ഷേ, അതുകൊണ്ടുമാത്രം എനിക്ക് തൃപ്തിപ്പെടാനാവുന്നില്ല. എന്‍റെ സംസാരശൈലിയിലൂടെയും ഉള്ളിലുള്ള ലൈംഗിക താത്പര്യം മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതുകൊണ്ടാകാം പുരുഷന്മാര്‍ ഞാനുമായി വളരെ പെട്ടെന്ന് അടുക്കാറുണ്ട്. കൂടെ ജോലിചെയ്യുന്നവരുമായും, യാത്രയില്‍ കണ്ടുമുട്ടുന്നവരുമായിട്ടൊക്കെ ഞാന്‍ ബന്ധപ്പെടാറുണ്ട്. പ്രായപരിധിപോലും ഇക്കാര്യത്തില്‍ നോക്കാറില്ല. ചെയ്തുകഴിയുമ്പോള്‍ കുറ്റബോധം തോന്നാറുണ്ടെങ്കിലും വീണ്ടും ഇതിലേക്കുതന്നെ ഞാന്‍ വീഴുകയാണ് പതിവ്. പിന്നെ, എന്‍റെ മനോഭാവം അറിയാവുന്ന പലരും സൗഹൃദത്തിന്‍റെ പേരുപറഞ്ഞ് ഒടുവില്‍ സെക്സിലേക്ക് എന്നെ എത്തിക്കുകയും ചെയ്യാറുണ്ട്. ഞാന്‍ അതില്‍ സംതൃപ്തി കണ്ടെത്താറുണ്ട് എന്നതും മറ്റൊരു സത്യം. അനിയന്ത്രിതമായ ഈ ലൈംഗികാസക്തിയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാനെന്താണ് ചെയ്യേണ്ടത്. ഇത് ചികിത്സയിലൂടെ മാറുമോ?
അനിത, കൊച്ചി

മറുപടി

നമ്മളില്‍ത്തന്നെയുള്ള ഒരു സ്വഭാവവിശേഷണമാണെങ്കില്‍പ്പോലും അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് അതില്‍ നിന്നുണ്ടാകുന്ന പരിണിതഫലങ്ങളെ ആശ്രയിച്ചാകണമല്ലോ.
അതിലേക്കു വരുംമുമ്പ് നിങ്ങളുടെ പ്രശ്നത്തെയും അതിന്‍റെ പശ്ചാത്തലത്തെയും നന്നായി മനസ്സിലാക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു.
‘അമിത ലൈംഗികാസക്തി’ എന്ന വാക്കുതന്നെ വിവാദപരമാണ് എന്നുപറയാം.

കാരണം, ‘മിതം’ ഏത്, ‘അമിതം’ ഏത് എന്നു തീരുമാനിയ്ക്കാന്‍ പ്രത്യേക അളവുകോലുകളൊന്നും നമ്മുടെ പക്കലില്ല.

പക്ഷേ, ലൈംഗികതൃഷ്ണയുടെ മേഖല ദാമ്പത്യജീവിതത്തിന്‍റെ ചുവരുകള്‍വിട്ട് മറ്റുള്ളവരിലേക്ക് പോകുമ്പോള്‍ അതിനെ കൂടുതല്‍ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
വളരെ ചുരുക്കം ആള്‍ക്കാര്‍ മാത്രം സ്വയം സമ്മതിയ്ക്കാറുള്ള കാര്യമാണ് തങ്ങള്‍ക്ക് ലൈംഗിക അടിമത്തം അഥവാ ‘സെക്സ് അഡിക്ഷന്‍’ ഉണ്ട് എന്ന വസ്തുത.

നിങ്ങള്‍ക്ക് ഇത് സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞതിനെ ഭാഗ്യമായി കരുതുക. തീര്‍ച്ചയായും നിങ്ങളുടെ ജീവിതാനുഭവങ്ങള്‍ തന്നെയാകും ഈയൊരുതലത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചത്. ‘അമിതാസക്തി’യെ ഒരു രോഗമായി കാണേണ്ടതില്ല.

പകരം കുഴപ്പംപിടിച്ച ഒരു ശീലക്കേടായി അംഗീകരിയ്ക്കുന്നതാവും നല്ലത്. ആ നിലയില്‍ 14-15 വയസ്സുവരെ കണ്ടതും, കേട്ടതും, സ്വന്തം ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതുമായ ലൈംഗികവും, ലൈംഗികമല്ലാത്തതുമായ സംഭവങ്ങളുടെ സ്വാധീനത്തെ നമുക്ക് തള്ളിക്കളയാനാവില്ല.

രതിമൂര്‍ച്ഛയിലെത്താത്ത രീതിയില്‍ വളരെ ചെറുപ്പത്തില്‍ കിട്ടിയ ലൈംഗിക ഉത്തേജനം, മറ്റുള്ളവരുടെ സെക്സുപരമായ അനുഭവങ്ങള്‍ ‘കേട്ട’തിന്‍റെ സ്വാധീനം, മുതിര്‍ന്നവരുടെ ലൈംഗികവേഴ്ചകള്‍ തുടര്‍ച്ചയായി കാണാനിടയാകല്‍ തുടങ്ങിയവ ഒരു വ്യക്തി ഭാവിയെ ‘സെക്സ് അഡിക്ട്’ ആക്കുന്നതിന് മതിയായ കാരണങ്ങളാണെന്നു പറയാം.

അതുപോലെ തന്നെ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിയ്ക്കേണ്ടിയിരുന്ന സ്നേഹസാമീപ്യങ്ങള്‍ അച്ഛനില്‍നിന്ന് വേണ്ടസമയത്ത് കിട്ടാതെ വരിക.

മുതിര്‍ന്ന പുരുഷന്മാരില്‍നിന്നോ സമപ്രായക്കാരില്‍നിന്നോ ലൈംഗികചൂഷണത്തിന് വിധേയമാവുക, അമ്മയുടെയോ അടുത്തബന്ധത്തില്‍പ്പെട്ട സ്ത്രീകളുടെയോ വഴിവിട്ട ലൈംഗികബന്ധങ്ങള്‍ അറിയാനിടവരിക തുടങ്ങിയവയും പില്‍ക്കാലത്ത് ഒരു പെണ്‍കുട്ടിയെ പരിധിവിട്ട ലൈംഗികാസക്തിയിലേക്ക് നയിച്ചേക്കാം.
അനിയന്ത്രിതമായ നിങ്ങളുടെ വഴിവിട്ട ശാരീരികവേഴ്ചകളും വ്യക്തിബന്ധങ്ങളും പതുക്കെ മറ്റുള്ളവര്‍ അറിയുമ്പോള്‍ ഒരുപക്ഷേ സംഭവിച്ചേക്കാവുന്ന തിക്താനുഭവങ്ങള്‍ ഇപ്പൊഴേ മുന്‍കൂട്ടി കണ്ട് ഈ ദുഃസ്വഭാവത്തില്‍നിന്നും മോചനം തേടുന്നതാണ് ഉചിതം.

നിങ്ങളെ ഈ ‘ശീലക്കേടി’ലേക്കു നയിച്ച ജീവിതാനുഭവങ്ങളുടെ സ്വാധീനം (ഓര്‍മ്മയല്ല), മരുന്നോ, ഷോക്കോ, ഹിപ്നോട്ടിസമോ, ഉപദേശങ്ങളോ, കൗണ്‍സലിംഗോ ഇല്ലാതെ എച്ച്. ആര്‍. ടി. സമ്പ്രദായത്തില്‍ അധിഷ്ഠിതമായ ബ്രെയിന്‍വേവ് തെറപ്പിയിലൂടെ പൂര്‍ണ്ണമായി സുഖപ്പെടുത്തുവാന്‍ കഴിയുന്നതാണ്. ആശംസകള്‍.

Leave a Reply

spot_img

Related articles

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍...