അടൂരില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനുമുന്നില്‍ അഭ്യാസം നടത്തിയ യുവാവ് പിടിയില്‍.
അടൂർ പറക്കോട് സ്വദേശി ദീപു (44) വാണ് പിടിയിലായത്.
മദ്യലഹരിയിലായിരുന്നു ഇയാളുടെ പാമ്പ് പിടുത്തവും, പാമ്പിനെ പ്രദർശിപ്പിക്കലും.
പറക്കോട് ബാറിന് സമീപം ഞായർ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.
ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട് ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് കണ്ട് മദ്യലഹരിയിലായിരുന്ന ദീപു ഓടയിൽ ഇറങ്ങി പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.
തുടർന്ന് കഴുത്തിലിട്ട് മറ്റുള്ളവർക്ക് മുമ്പിൽ പ്രദർശിപ്പിച്ചു.
കൂടാതെ ഇതിനെ തൊടാൻ മറ്റുള്ളവർക്ക് അവസരം ഒരുക്കുകയുമായിരുന്നു.
വിവരം അറിഞ്ഞ് പോലിസും, വനം വകുപ്പും എത്തി പാമ്പിനെയും, ദീപുവിനെയും കസ്റ്റഡിയിലെടുത്തു.
പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടുകയും പൊതുജന മദ്ധ്യത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തതിന് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തത്.
ഇയാളെ കോടതിയിൽ ഹാജരാക്കി.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിട്ടുണ്ട്.