ചരിത്രരേഖകളുടെയും ബോധ്യങ്ങളുടെയും  സംഗമമാണ് പുരാരേഖ വകുപ്പിന്റെ പ്രദർശനങ്ങൾ: രാമചന്ദ്രൻ കടന്നപ്പള്ളി

 ചരിത്രരേഖകളുടെയും ബോധ്യങ്ങളുടെയും  സംഗമമാണ് പുരാരേഖ വകുപ്പിന്റെ പ്രദർശനങ്ങളെന്ന് പുരാരേഖ, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അഭിപ്രായപ്പെട്ടു.

തിരുവനന്തപുരത്ത് സംസ്ഥാന പുരാരേഖ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മ്യുസിയം ദിനാഘോഷവും വൈക്കം സത്യാഗ്രഹ ചരിത്രരേഖകളുടെ പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വർത്തമാന കാലത്ത് ചരിത്ര ബോധ്യങ്ങൾ വർധിക്കേണ്ട സാഹചര്യത്തിലാണ് മ്യൂസിയം ദിനാഘോഷങ്ങൾ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത്.

ചരിത്രം സൃഷ്ടിച്ചവരെ തിരസ്‌കരിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നു.

ഈ സാഹചര്യത്തിലാണ് വൈക്കം സത്യാഗ്രഹ രേഖകൾ പൊതുസമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നത്.

ഇത്തരം ചരിത്ര രേഖകളെ സംരക്ഷിക്കുന്നതിനുള്ള  ചുമതല പൊതു സമൂഹം ഏറ്റെടുക്കണം.ഒരു കോടിയിലധികം താളിയോലകളുടെ ശേഖരം വകുപ്പിനുണ്ട്.


ഇത്തരം ചരിത്രരേഖകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് സംസ്ഥാന സർക്കാർ നയം.

മഹാത്മാഗാന്ധിയടക്കമുള്ള മഹാരഥന്മാരുടെ സാന്നിധ്യമുള്ള നവോത്ഥാന മുന്നേറ്റമെന്ന നിലയിൽ വൈക്കം സത്യാഗ്രഹത്തെക്കുറിച്ച് വരും തലമുറ കൂടുതൽ അറിയണം.

ഈ ലക്ഷ്യത്തോടെയാണ് വൈക്കം സത്യാഗ്രഹ മൂസിയം പ്രവർത്തിക്കുന്നത്.


കാര്യവട്ടത്തെ അന്തരാഷ്ട്ര പൈതൃക ഗവേഷണ കേന്ദ്രം ഈ മേഖലയിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കും.

ചരിത്ര ത്തെ വികലമാക്കുന്ന പ്രവർത്തനങ്ങൾക്കെതിരായി പ്രതിരോധം തീർക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

എഴുമറ്റൂർ രാജരാജ വർമയുടെ ഭരണഭാഷ അടിസ്ഥാന രേഖകൾ, ഉമ മഹേശ്വരിയുടെ മതിലകം രേഖകളുടെ ശബ്ദകോശം എന്നീ  പുസ്തകങ്ങളുടെയും നൂറനാട് രാമചന്ദ്രൻ സംവിധാനം ചെയ്ത ചരിത്രാന്വേഷണത്തിന്റെ നേർക്കാഴ്ച എന്ന ഡോക്യുമെന്ററിയുടെയും പ്രകാശനങ്ങളും മന്ത്രി നിർവഹിച്ചു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പാർലമെന്റ് പ്രവർത്തനങ്ങളുടെ ചരിത്രരേഖകളും പ്രദർശനത്തിലുണ്ട്.


വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്‌കാരിക പുരാരേഖ വകുപ്പ് സെക്രട്ടറി മിനി ആന്റണി സ്വാഗതമാശംസിച്ചു.

തിരുവനന്തപുരം കോർപ്പറേഷൻ നികുതി അപ്പീൽ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ,ആർകൈവ്‌സ് വകുപ്പ് ഡയറക്ടർ ഇൻ ചാർജ് പി ബിജു, സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ അബു എസ്, കേരള മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, കോസ്റ്റ് ഫോർഡ് ജോയിന്റ് ഡയറക്ടർ പി ബി സാജൻ,വാർഡ് കൗൺസിലർ ഡോ.റീന കെ എസ്, ഡോ എഴുമറ്റൂർ രാജരാജ വർമ, എസ് ഉമാ മഹേശ്വരി, നൂറനാട് രാമചന്ദ്രൻ, പ്രൊഫ കെ പി ജയരാജൻ, പാർവതി എസ് എന്നിവർ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....

മലകയറുന്നതിനിടെ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു

ശബരിമല തീർത്ഥാടകരായ രണ്ടുപേർ മലകയറുന്നതിനിടെ മരിച്ചു. തമിഴ്നാട് സ്വദേശി ശിവാനന്ദം വിജയരംഗപിള്ള ആന്ധ്ര പ്രദേശ് സ്വദേശി അഡീഡം സന്യാസി രാജു എന്നിവരാണ് മരിച്ചത്. ഹൃദയാഘാതമാണ്...