അമരാവതി: ആന്ധ്രയിൽ ബി ജെ പി സഖ്യം അധികാരത്തിലെത്തുമെന്ന് പുതിയ എക്സിറ്റ് പോൾഫലം.
ആന്ധ്രപദേശിൽ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ജഗൻമോഹൻ റെഡ്ഡി സർക്കാർ വീഴുമെന്നും ഫലം.
ആക്സിസ് മൈ ഇന്ത്യ സർവേയാണ് എൻ.ഡി.എ സഖ്യം ആന്ധ്രയിൽ അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നത്.
എൻ.ഡി.എ സഖ്യം ആന്ധ്രയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.
വൈ.എസ്.ആർ.സി.പിക്ക് 55 മുതൽ 77 വരെ സീറ്റുകൾ ലഭിക്കുമെന്നും സർവേയിൽ പറയുന്നു.
എൻ.ഡി.എ സഖ്യത്തിൽ തെലുങ്കുദേശം പാർട്ടി 78 മുതൽ 96 സീറ്റുകൾ വരെ നേടും.
ബി.ജെ.പി നാലുമുതൽ ആറു സീറ്റുവരെയും ജെ.എസ്.പി 16 മുതൽ 18 വരെ സീറ്റുകളും നേടും.
അതേസമയം ഇന്ത്യ സഖ്യത്തിന് 2 സീറ്റുകൾ മാത്രമാണ് ആന്ധ്രയിൽ ലഭിക്കുക.ഒഡിഷയിൽ 62 മുതൽ 80 സീറ്റുകൾ വരെയാണ് ബി.ജെ.പിക്ക് എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രവചിച്ചിരിക്കുന്നത്.
ബി.ജെ.ഡിക്കും സമാനസീറ്റുകളിലാണ് സാദ്ധ്യത.
വൈ.എസ്.ആർ.സി.പിക്ക് 94 മുതൽ 104 സീറ്റുകൾ വരെ ലഭിക്കാം എന്നാണ് പ്രവചനം.
എൻ.ഡി.എ സഖ്യത്തിന് 71 മുതൽ 81 സീറ്റുകൾ വരെ ലഭിക്കും.
എന്‍ഡിഎ സഖ്യത്തിനു 71 മുതല്‍ 81 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു.
ആന്ധ്രയില്‍ പിപ്പിള്‍സ് പള്‍സ് എന്‍ഡിഎ സഖ്യത്തിനു 111 മുതല്‍ 135 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.
ടിവി 5 തെലുഗു എൻ.ഡി.എയ്ക്ക് 116 സീറ്റുകൾ ലഭിക്കുമെന്നാണ് പറയുന്നത്.
വൈ.എസ്.ആർ.സി.പിക്ക് 14 സീറ്റ് മാത്രമെന്നാണ് പ്രവചനം.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 113 സീറ്റുകളാണ് ബി.ജെ.ഡി നേടിയത്.
ഒഡിഷയിൽ തൂക്കുസഭയ്ക്ക് സാദ്ധ്യതയുണ്ടെന്നും പ്രവചനമുണ്ട്.
കോൺഗ്രസിന് അഞ്ച് മുതൽ എട്ട് സീറ്റുകൾ വരെ ലഭിച്ചേക്കാം.
അതേസമയം ആന്ധയിൽ ജഗൻമോഹൻ ചെറിയ വ്യത്യാസത്തിൽ അധികാരം നിലനിറുത്തിയേക്കുമെന്ന് ആര പോൾ സ്ട്രാറ്റജീസ് പ്രൈവറ്റ് ലിമിറ്റഡ് പ്രവചിക്കുന്നു.