ലോക കേരളസഭ ഉദ്ഘാടന വേദിയിൽ എക്‌സോ 2024 അതിരുകൾക്കപ്പുറം അരങ്ങേറും

നാലാമത് ലോക കേരള സഭയുടെ  ഉദ്ഘാടന ദിവസമായ ജൂൺ 13 ന്  നിശാഗന്ധിയിൽ കലാസാംസ്‌കാരിക പരിപാടി അരങ്ങേറും.  ‘എക്‌സോ 2024 അതിരുകൾക്കപ്പുറം’ എന്ന അവതരണത്തിൽ യുദ്ധം,അധിനിവേശം, പലായനം, പ്രതിരോധം, സമാധാനം എന്നീ വിഷയങ്ങളെ കേന്ദ്ര പ്രമേയങ്ങളാകും.

  ഈ മൾട്ടി ഡിജിറ്റൽ പെർഫോമൻസാ യാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാളം ലോക സാഹിത്യത്തിന്  സമ്മാനിച്ച വിഖ്യാതനായ നോവലിസ്റ്റ് ബെന്യാമീൻ,  ബെന്യാമീൻ എന്ന കഥാപാത്രമായി തന്നെ രംഗത്ത് വരുന്നു എന്ന പ്രത്യേകത കൂടി ഈ പരിപാടിക്കുണ്ട്.

കഥാകൃത്തും നടനും സംവിധായാകനുമായ മധുപാൽ,ചലച്ചിത്ര നടന്മാരായ പ്രേംകുമാർ, അനുപ് ചന്ദ്രൻ, ഗായിക സിത്താര കൃഷ്ണകുമാർ,ഗായികയും പെർഫോമറുമായ ഗൗരി ലക്ഷ്മി,ഗായകൻ രാജേഷ് ബ്രഹ്മാനന്ദൻ തുടങ്ങിയ പ്രതിഭകളാണ് ഷോ നയിക്കുന്നത്.

ലോക സംഗീത നൃത്ത പ്രതിഭകളായ 70 കലാകാരന്മാരും പരിപാടിയിൽ അണിനിരക്കും. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ കലാസാംസ്‌കാരിക സംഗമം അണിയിച്ചൊരുക്കുന്നത് ഭാരത് ഭവന്റെ സഹായത്തോടെ മലയാളം മിഷൻ ആണ്.കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കടയും ചലച്ചിത്ര നാടക സംവിധായകനും തിരക്കഥാകൃത്തും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ഡോ.പ്രമോദ് പയ്യന്നൂരുമാണ് ആശയവും ആവിഷ്ക്കാരവും നിർവഹിക്കുന്നത്. ജൂൺ 13 മുതൽ 15 വരെയാണ് തിരുവനന്തപുരത്ത് ലോക കേരള സഭ നടക്കുന്നത്.

Leave a Reply

spot_img

Related articles

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തും: മുഖ്യമന്ത്രി

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്‌കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മെയ് മാസമാണ് ക്യാമ്പയിൻ...

സംവരണത്തിൽ പിന്നാക്കക്കാർ അവഗണിക്കപ്പെടുന്നതിനെ കുറിച്ച് സർക്കാർ പഠിക്കണം: കെ സുരേന്ദ്രൻ

മതസംവരണം അനർഹമായി നേടുന്നവർ പിന്നാക്കക്കാരുടെ സംവരണത്തിൽ കൈ കടത്തരുതെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ വിഭവങ്ങൾ പങ്കുവെക്കുന്ന...

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ ഇഡിക്കു മുന്നില്‍ ഹാജരായി

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് കെ. രാധാകൃഷ്ണന്‍ എംപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി.കരുവന്നൂര്‍ ബാങ്കുമായുള്ള സിപിഎം ബന്ധം, സിപിഎം പാര്‍ട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകള്‍...

വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു

പൊന്നാനിയില്‍ വീട് ജപ്‌തി ചെയ്തതിന് പിന്നാലെ വയോധിക മരിച്ചു. പാലപ്പെട്ടി സ്വദേശി ഇടശേരി മാമി(82) ആണ് മരിച്ചത്. 2020-ല്‍ ഇവരുടെ മകൻ ആലി അഹമ്മദ്...