ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിവിധ ഭിന്നശേഷി സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിന് സ്പീച്ച് പാത്തോളജിസ്റ്റ്. ഓഡിയോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് , ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പെഷ്യൽഎഡ്യൂക്കേറ്റർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇൻ്റർവ്യൂ ഡിസംബർ 6 ന് കളക്ട്രേറ്റിൽ നടത്തും. അതത് വിഷയങ്ങളിലെ ബിരുദമോ ബിരുദാനന്തരബിരുദമോ ആണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. ഫോൺ: 04862228160, 9496456464