കാബൂളിൽ സ്ഫോടനം; താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി കൊല്ലപ്പെട്ടു

കബൂളിലെ സ്ഫോടനത്തിൽ അഫ്ഗാൻ താലിബാന്റെ അഭയാർത്ഥികാര്യ മന്ത്രി ഖലീലുർ റഹ്മാൻ ഹഖാനി കൊല്ലപ്പെട്ടു. കാബൂളിലെ മന്ത്രാലയത്തിലാണ് ബോംബ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഹഖാനി ശൃംഖയുടെ സ്ഥാപകനായ ജലാലുദീൻ ഹഖാനിയുടെ സഹോദരനാണ് കൊല്ലപ്പെട്ട ഖലീലുർ റഹ്മാൻ ഹഖാനി.അഭയാർഥികാര്യ മന്ത്രാലയത്തിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. ഹഖാനിക്കൊപ്പം പത്ത് ജീവനക്കാരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യു.എസ്-നാറ്റോ സേന അഫ്ഗാനിൽ നിന്ന് പിൻവാങ്ങിയതിനു പിന്നാലെ 2021 അധികാരം പിടിച്ചെടുത്ത താലിബാൻ്റെ ഇടക്കാല സർക്കാരിൽ ഖലീൽ ഹഖാനി മന്ത്രിയായി. 20 വർഷം നീണ്ട യുദ്ധത്തിൽ മുഖ്യ പങ്ക് വഹിച്ചയാളായിട്ടാണ് ഖലീലുർ റഹ്മാൻ ഹഖാനിയെ അമേരിക്ക കണക്കാക്കുന്നത്. അഞ്ച് മില്യൺ ഡോളർ തലയ്‌ക്ക് വിലപറഞ്ഞിട്ടുള്ള ആഗോള ഭീകരനാണ് ഖലീലുർ.

Leave a Reply

spot_img

Related articles

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില; പവന് 2160 രൂപ വർദ്ധിച്ചു

ചരിത്രത്തിലാദ്യമായി ഒറ്റദിവസത്തെ ഏറ്റവും വലിയ വർധനയിൽ സ്വർണവില. കേരളത്തിൽ ഇന്ന് പവന് 2160 രൂപ വർദ്ധിച്ച് 68480 രൂപയുമായി. ഇന്ന് ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ...

മാസപ്പടി കേസ്:പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

മാസപ്പടി കേസിൽ മകൾ വീണാ വിജയനെ പ്രതി ചേർത്ത് എസ്എഫഐഒ നടത്തുന്ന അന്വേഷണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നു മുഖ്യമന്ത്രി...

ശബരീശന് വെള്ളിയാഴ്ച പമ്പയിൽ ആറാട്ട്

മീനമാസത്തിലെ ഉത്രം നാളിൽ ശബരീശന് പമ്പയിൽ ആറാട്ട്. രാവിലെ 8.30 ന് ആറാട്ട് ബലിക്ക് ശേഷം ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് നിന്ന് പമ്പയിലേക്ക്...