ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേർക്ക് സ്ഫോടക വസ്തു എറിഞ്ഞു. സ്കൂട്ടറിലെത്തിയ സംഘം വീടിന് നേർക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. ഇന്ന് വൈകിട്ട് 8.15 നാണ് സംഭവം നടന്നത്. വൈകിട്ട് മുതൽ ഒരു സംഘം വീടിനു പരിസരത്ത് റോന്തുചുറ്റുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് ഹരിഹരൻ വ്യക്തമാക്കി. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ വൻ അപകടം ഒഴിവായി. ഇവയുടെ അവശിഷ്ടങ്ങൾ ഇതേ സംഘം എത്തി പിന്നീട് വാരിക്കൊണ്ട് പോയതായും ഹരിഹരൻ വെളിപ്പെടുത്തി.
ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വിവാദമായ പ്രസംഗം വൻ വിവാദമായ ഘട്ടത്തിലാണ് ഈ ആക്രമണം എന്നതും ശ്രദ്ധേയമാണ്. ആർഎംപി നേതാവും എംഎൽഎയുമായ കെകെ രമയടക്കമുള്ള നേതാക്കൾ ഹരിഹരൻ്റെ പ്രസംഗത്തിനെതിരെ രംഗത്ത് വന്നിരുന്നു. ഖേദം പ്രകടിപ്പിക്കുവാൻ ഹരിഹരൻ തയ്യാറായെങ്കിലും ഇടതു ക്യാമ്പിൽ ഈ വിഷയം മുഖ്യധാരയിൽ നിർത്താൻതന്നെയുള്ള നീക്കങ്ങളാണ് നടക്കുന്നത്.