സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയാസെല്ലിന് കീഴിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വയനാട് ജില്ലയിൽ എൻട്രി ഹോം പ്രവർത്തിപ്പിക്കാൻ താത്പര്യമുള്ളതും സ്ത്രീകളുടെയും കുട്ടികളുടെയും പുനരധിവാസ മേഖലയിലും അവരെ മുഖ്യധാരയിലേക്ക് ഉൾച്ചേർക്കുന്ന പ്രക്രിയയിലും (പ്രത്യേകിച്ച് അതിജീവിതരെ) പരിചയസമ്പന്നരായ സന്നദ്ധ സംഘടനകളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. 2015 ലെ ബാലനീതി നിയമവും ചട്ടങ്ങളും അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങളും പ്രവർത്തനവും നിർബന്ധമാണ്. കുട്ടികളെ പാർപ്പിക്കുന്നതിനായി ജെ.ജെ. നിയമത്തിൽ നിഷ്‌ക്കർഷിച്ചിരിക്കുന്ന വിധത്തിലുള്ള കെട്ടിടം സ്വന്തമായുള്ള സംഘടനകൾക്ക് മുൻഗണന നൽകും. അപേക്ഷാഫോം, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഓഡിറ്റ് റിപ്പോർട്ട്, രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, കെട്ടിടത്തിന്റെ പ്ലാൻ (ലഭ്യമാണെങ്കിൽ മാത്രം) തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രൊപ്പോസൽ മാർച്ച് ഒന്നിന് വൈകീട്ട് 5ന് മുമ്പ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ, സ്റ്റേറ്റ് നിർഭയസെൽ, വനിതാശിശുവികസന വകുപ്പ് ഡയറ്കടറുടെ കാര്യാലയം, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2331059, nirbhayacell@gmail.com.