2025 നവംബർ ഒന്നോടെ അതിദരിദ്ര കുടുംബം ഉണ്ടാകില്ല;പിണറായി വിജയൻ

2025 നവംബർ ഒന്നോടെ അതിദരിദ്രരായി ഒരു കുടുംബം പോലും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്.

കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങൾ അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരായി.

ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയിൽനിന്ന് മുക്തരാകും.

2025 നവംബർ ഒന്നാകുമ്പോൾ കേരളത്തിൽ ഒരു കുടുംബം പോലും അതി​ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല.

ഇങ്ങനെ പറയാൻ രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കഴിയുമോ? പ്രഖ്യാപിക്കുന്നത് എന്താണോ അത് നടപ്പാക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ ഉറപ്പ്.

സാമൂഹ്യക്ഷേമ പെൻഷനെ കേന്ദ്ര ധനമന്ത്രി വല്ലാതെ ഇകഴ്‌ത്തിക്കാട്ടുകയാണ്.

എന്തിനാണ് ഇത്രയധികം പേർക്ക് പെൻഷൻ കൊടുക്കുന്നതെന്നാണ്‌ അവരുടെ ചോദ്യമെന്നും പിണറായി പറഞ്ഞു.
കർഷകത്തൊഴിലാളി പെൻഷൻ 45 രൂപയിലാണ് തുടങ്ങിയത്.

അന്ന് എത്ര ശക്തമായിട്ടാണ് ചിലർ അതിനെ എതിർത്തത്.

പക്ഷേ, നമ്മൾ കൈയൊഴിഞ്ഞില്ല.

ഒരുവിഭാ​ഗത്തിൽ മാത്രമായി ഒതുങ്ങിയില്ല.

പലവിഭാഗങ്ങളിലേക്ക് പടർന്നു.

2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ 600 രൂപയായിരുന്നു പെൻഷൻ.

ഒന്നരവർഷം വരെ യുഡിഎഫ്‌ സർക്കാർ കുടിശ്ശികയാക്കിയിരുന്നു.

ആദ്യം കുടിശ്ശിക കൊടുത്തുതീർത്തു.

തുടർന്ന്‌ പെൻഷൻ 600ൽ നിന്ന് 1600 രൂപയായി ഉയർത്തി.

ഇതും വർധിപ്പിക്കണമെന്നാണ് എൽഡിഎഫ് ആ​ഗ്രഹിക്കുന്നത്.

എന്നാൽ, അതിനു തടയിടാൻ എന്തൊക്കെ ചെയ്യാൻ പറ്റുമെന്നാണ് കേന്ദ്ര സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...

സിൽവർ ലൈൻ പദ്ധതിയിലെ നിർണായക യോഗം വ്യാഴാഴ്ച

ദക്ഷിണറെയിൽവേയും കെ-റെയിൽ അധികൃതരുമായിട്ടാണ് കൂടിക്കാഴ്ച നടത്തുന്നത്. എറണാകുളം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ ഓഫീസിലാണ് കൂടികാഴ്ച. ഡിപിആആർ പുതുക്കി സമർപ്പിക്കാൻ കെ റെയിൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു,...

കിണർ വൃത്തിയാക്കാനിറങ്ങി തിരിച്ച്‌ കയറുന്നതിനിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. പൊൻകുന്നം അരവിന്ദ ആശുപത്രിയ്ക്ക് സമീപം മൂലകുന്നിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയാണ് കിണറ്റിൽ വീണ് മരിച്ചത്.പൊൻകുന്നം ഒന്നാം...