വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണം; വെള്ളാപ്പള്ളി നടേശൻ

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് പ്രാധാന്യം നൽകി ഈഴവർ പ്രവർത്തിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.സാമൂഹിക നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം രാഷ്ട്രം വേണമെന്നാണ് മുസ്ലിം ലീഗിൻ്റെ അജണ്ടയെന്നും ലീഗ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘാതകരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതര പാർട്ടിയെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ലീഗിന് സാധിച്ചുവെന്നും വെള്ളാപ്പള്ളി.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ച എൽഡിഎഫ് മലപ്പുറത്തുകാരനെ വിസിയാക്കി.ശ്രീനാരയണീയർ തൊഗാഡിയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടുവെന്നു പറഞ്ഞ അദ്ദേഹം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂട്ടുകാരനാണ് കുഞ്ഞാലിക്കുട്ടിയെന്നും പറഞ്ഞു. ഐസ്ക്രിം കച്ചവടത്തിന് പോയ ആളാണ് അദ്ദേഹമെന്നും പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്വഭാവ ശുദ്ധി അനിവാര്യമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...