അവകാശ വാദങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ് ?യു ഡി എഫിനെ ടെൻഷൻ ആക്കാനാണ് ഫേസ്ബുക്ക് പോസ്റ്റിട്ടത്: കെ സുരേന്ദ്രൻ

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍. കഴിഞ്ഞ പ്രാവശ്യത്തെ സിറ്റിംഗ് സീറ്റുകള്‍ എല്ലാവരും നിലനിർത്തി.പ്രത്യേകിച്ച്‌ പരിണാമങ്ങള്‍ ഒന്നുമില്ല.പാലക്കാട്‌ ബിജെപി വിജയിക്കും എന്നാണ് പ്രതീക്ഷിച്ചത്.ഡിഎംകെ വരെ ജയിക്കും എന്നല്ലേ പറഞ്ഞത്? ബിജെപി മാത്രമല്ലല്ലോ പറഞ്ഞത്.സ്വതന്ത്രർ പോലും ജയിക്കുമെന്ന് പറയും.അവകാശ വാദങ്ങളില്ലാതെ എന്ത് തെരഞ്ഞെടുപ്പ്. യുഡിഎഫിനെ ടെൻഷൻ ആക്കാനാണ് കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ടുകള്‍ കുറയാറാണ് പതിവ് സംസ്ഥാന ഗവണ്മെന്‍റിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിട്ടും പ്രധാന പ്രതിപക്ഷത്തിന് ചേലക്കരയില്‍ വിജയിക്കാനായില്ല.പാലക്കാട്‌ ബിജെപിക്ക് വോട്ട് കുറഞ്ഞു.അതില്‍ ആത്മ പരിശോധന നടത്തും.ജനപിന്തുണ ആർജിക്കാൻ പരിശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞുഈ ശ്രീധരന് ലഭിച്ചത് എല്ലാം ബിജെപി വോട്ടുകളല്ല. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് രാഷ്ട്രീയ വോട്ടുകള്‍ ആയിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ വോട്ട് എങ്ങനെ കുറഞ്ഞു എന്ന് ആത്മപരിശോധന നടത്തും. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ആവശ്യമായ പ്രവർത്തനം നടത്തി ജന പിന്തുണ നേടും.ഉപതെരഞ്ഞെടുപ്പിലെ ഫലം കേരളത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ലന്ന് സുരേന്ദ്രൻ പറഞ്ഞു

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...