ഇംഗ്ലീഷ് ഇഡിയംസ് അറിയാം-6

Let the Cat Out of the Bag എന്ന ശൈലിക്ക് മറ്റുള്ളവരെ അറിയിക്കേണ്ട കാര്യം അറിയിക്കുക, രഹസ്യമാക്കി വെച്ച കാര്യം പുറത്തറിയിക്കുക, മറ്റുള്ളവരെ അറിയിക്കണം എന്നു കരുതിയ കാര്യമല്ലെങ്കിലും അക്കാര്യം പരസ്യമാക്കുക, രഹസ്യം മറ നീക്കി പുറത്തു വരാനുള്ള വഴിയൊരുക്കുക എന്നിങ്ങനെയൊക്കെയാണ് അർത്ഥം. അതായത് സത്യത്തെ വെളിച്ചത്തിലേക്ക് കൊണ്ടുവരിക.

പത്തൊമ്പതാം നൂറ്റാണ്ടിൽ നാടകങ്ങൾ അരങ്ങേറിയിരുന്നപ്പോൾ കാണികളെ അമ്പരിപ്പിക്കാനായി സ്റ്റേജിനു കുറുകെ പൂച്ചകളെ കടത്തി വിടുമായിരുന്നു. പൂച്ചയെ ഒരു ചാക്കിലാക്കി തുറന്നു വിടും. ഏതു ദിശയിലേക്കാണോ ചാക്ക് തുറക്കുന്നത് ആ ദിശയിലേക്ക് പൂച്ച ഓടും.

ഈ ശൈലിയെ കുറിച്ച് മറ്റൊരു കഥയുമുണ്ട്. പണ്ട് ഇറച്ചിക്കായി വിദേശരാജ്യങ്ങളിൽ പന്നിക്കുട്ടികളെയും മറ്റും ചാക്കിലാക്കി ചന്തയിൽ കെട്ടിവെക്കും. ചില വിരുതന്മാർ പന്നിക്ക് പകരം പൂച്ചയെ ചാക്കിലാക്കി വിൽക്കും. വാങ്ങുന്നവർ ചാക്ക് തുറന്നു നോക്കാതെ വാങ്ങും. വീട്ടിൽ പോയി ചാക്ക് തുറക്കുമ്പോൾ പുറത്തേക്ക് ചാടുന്നത് പൂച്ചയായിരിക്കും. അതായത് രഹസ്യമാക്കി ചാക്കിലാക്കി വെച്ച പൂച്ചയെ പുറത്തു വിടുക അഥവാ Let the Cat Out of the Bag. എന്താണ് സത്യമെന്ന് അറിയുക എന്നർത്ഥം.

I wanted to keep my job offer a secret, but my little brother overheard and let the cat out of the bag.

എനിക്ക് ജോലി കിട്ടാൻ പോകുന്ന കാര്യം രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ എൻ്റെ ഇളയ സഹോദരൻ സംഗതി മനസ്സിലാക്കി ആ രഹസ്യം എല്ലാവരെയും അറിയിച്ചു.

Really ? Who let the cat out of the bag?
സത്യമോ? ആരാണ് അക്കാര്യം പുറത്തറിയിച്ചത് ?

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...