ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഫഹദ് ഫാസിൽ; ഇംതിയാസ് അലി ചിത്രത്തിൽ നായിക ത്രിപ്തി ദിമ്രി

മലയാള സിനിമയുടെ തന്നെ ഐഡന്റിറ്റി ആയാണ് നടൻ ഫഹദ് ഫാസിലിന്റെ വളർച്ച.താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ചുള്ള വാർത്തകൾ വളരെ മുൻപ് തന്നെ പുറത്തുവന്നിരുന്നു.ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഇംതിയാസ് അലി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപത്രമായി ഫഹദ് എത്തുമെന്നാണ് വിനോദ മാധ്യമമായ പീപ്പിങ് മൂണ്‍ പുറത്തുവിടുന്ന വിവരം.ചിത്രത്തിൽ ത്രിപ്തി ദിമ്രിയാകും ഫഹദിന്റെ നായിക കഥാപാത്രമായി എത്തുക. റിപ്പോർട്ടുകൾ പ്രകാരം തിരക്കഥയിലെ അവസാനഘട്ട തിരുത്തലുകൾക്ക് ശേഷം 2025 ആദ്യപകുതിയിൽ തന്നെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെ കുറിച്ച് ഔദ്യോ​ഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വിൻഡോ സീറ്റ് ഫിലിംസിന്റെ ബാനറിൽ ഇംതിയാസ് അലി തന്നെയാണ് ചിത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ ശരിയെങ്കിൽ ഇംതിയാസുമായുള്ള ഫഹദിൻ്റെ ആദ്യ സഹകരണവും ബോളിവുഡ് അരങ്ങേറ്റവുമാകും ചിത്രം.സുകുമാർ സംവിധാനം ചെയ്ത് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ആണ് ഫഹദിന്റെ പുറത്തിങ്ങിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ ഭൻവർ സിംഗ് ശെഖാവത്ത് എന്ന വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. വിക്കി വിദ്യാ കാ വോ വാലാ വീഡിയോ എന്ന കോമഡി ചിത്രമാണ് തൃപ്തിയുടേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ

Leave a Reply

spot_img

Related articles

പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്

നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച...

നടൻ രവികുമാര്‍ അന്തരിച്ചു

മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് .നൂറിലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി...

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു

ബോളിവുഡ് നടൻ മനോജ് കുമാർ അന്തരിച്ചു. 87 വയസ്സായിരുന്നു.മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ദേശഭക്തി...

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...