എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ പൊലീസില്‍ പരാതി നല്‍കിയേക്കും.

സിനിമ റിലീസ് ആയി മൂന്ന് മണിക്കുറുകള്‍ കഴിഞ്ഞതും ടെലിഗ്രാം ഉള്‍പ്പെടെ ഉള്ള സൈറ്റുകളില്‍ സിനിമ പ്രത്യക്ഷപ്പെട്ടിരുന്നു. ഇൻസ്റ്റാഗ്രാമില്‍ സിനിമയുടെ പല ക്ലിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്‍റെ വ്യാജ പതിപ്പ് ചില വെബ്സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പൊലീസ് നടപടി ആരംഭിച്ചിരുന്നു.വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ട വെബ്സൈറ്റുകളില്‍ നിന്നെല്ലാം അവ പൊലീസ് നീക്കം ചെയ്തു.

വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ ബ്ലോക്ക് ചെയ്ത് തുടങ്ങിയെന്നും സൈബര്‍ പൊലീസ് അറിയിച്ചു. സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഉടന്‍ പരാതി നല്‍കുമെന്നാണ് വിവരം. പരാതി ലഭിച്ചാല്‍ കർശന നടപടിയുണ്ടാകുമെന്നും സൈബർ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന 2019 ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്ബുരാന്‍.

Leave a Reply

spot_img

Related articles

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കോട്ടയത്ത്

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 14, 15, 16 തീയതികളിൽ കോട്ടയത്ത് പ്രമുഖ സിനിമാ സംവിധായകനായ ജി. അരവിന്ദന്റെ സ്മരണാർത്ഥം അരവിന്ദം...

മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക. കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍...