പാലിയത്ത് രവിയച്ചന് വിട

കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ പാലിയത്ത് രവിയച്ചന് ഇന്ന് നാട് വിട നൽകും.

തൃപ്പൂണിത്തുറ കോട്ടയക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഇന്നലെയായിരുന്നു അന്ത്യം സംഭവിച്ചത്.
സംസ്ക്കാരം ഇന്ന് മൂന്ന് മണിക്ക് ചേന്ദമംഗലത്തെ തറവാട്ടിൽ നടക്കും.

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ 1000 റണ്‍സും 100 വിക്കറ്റുകളും സ്വന്തമാക്കുന്ന ആദ്യ മലയാളിയാണ് ഓൾ റൗണ്ടർ ഫെർഫോമറായിരുന്ന രവിയച്ചന്‍.

കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് രവിയച്ചന്‍.

1952 മുതല്‍ 17 വര്‍ഷം രഞ്ജിയില്‍ കേരളത്തിനായി ജെഴ്‌സി അണിഞ്ഞു.

ബാറ്റ്‌സ്മാനായും ബൗളറായും തിളങ്ങിയ പി രവിയച്ചന്‍ പേരിലാണ് കേരളത്തിന്റെ ആദ്യ ഓള്‍റൗണ്ടര്‍ ക്രിക്കറ്റര്‍ എന്ന ഖ്യാതി.

55 ഒന്നാം ക്‌ളാസ് മത്സരങ്ങളില്‍ നിന്നായി നേടിയത് 1107 റണ്‍സും 125 വിക്കറ്റുകളും.

രണ്ടുതവണ കേരള ടീമിന്റെ നായകനായി മുന്നില്‍ നിന്ന് നയിച്ചു.

തൃപ്പൂണിത്തുറ കോവിലകത്ത് അനിയന്‍ തമ്പുരാന്റെയും കൊച്ചുകുട്ടികുഞ്ഞമ്മയുടെയും മകനായി 1928 മാര്‍ച്ച് 12നായിരുന്നു ജനനം.

തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂള്‍, ചേന്ദമംഗലം പാലിയം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.

തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇന്റര്‍മീഡിയറ്റിനു ശേഷം അണ്ണാമലൈ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും നേടി.

തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്‌ളബ് ആയിരുന്നു രവിയച്ചന്റെ തട്ടകം.

ക്രിക്കറ്റിന് പുറമെ ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയ കായിക ഇനങ്ങളിലും രവിയച്ചന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

ആര്‍എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളും നിര്‍വ്വഹിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ഐഎസ്‌എല്‍; കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ

ഐഎസ്‌എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌ നടത്തുമെന്ന് ക്ലബ് സിഇഒ അഭീക് ചാറ്റർജി. ചില ഹോം മത്സരങ്ങള്‍ കോഴിക്കോട് വച്ച്‌...

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...