തിരുവല്ലയിൽ കർഷകൻ പൊള്ളലേറ്റ് മരിച്ചു

തിരുവല്ല: ആലംതുരുത്തിയില്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീയിടാന്‍ പോയ കര്‍ഷകന്‍ പൊള്ളലേറ്റ് മരിച്ചു.

ആലംതുരുത്തി കന്യാക്കോണില്‍ മാത്തുക്കുട്ടി (64) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ അഞ്ചടി വേളൂര്‍മുണ്ടകം പാടത്താണ് സംഭവം.

സ്വന്തം പാടത്ത് തീയിടുന്നതിനായാണ് മാത്തുക്കുട്ടി പോയതെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം സോമന്‍ താമരച്ചാലില്‍ പറഞ്ഞു.

കൊയ്ത്ത് കഴിഞ്ഞ പാടത്ത് അടുത്ത തവണ കളസസ്യങ്ങള്‍ കിളിർക്കാതിരിക്കാന്‍ തീയിടുന്ന പതിവുണ്ട്.

തനിച്ചാണ് മാത്തുക്കുട്ടി തീയിടാന്‍ പോയത്. പാടത്തിന്റെ പലഭാഗത്തും മറ്റ് കര്‍ഷകര്‍ തീയിട്ടിരുന്നു. പുകയേറ്റ് മാത്തുക്കുട്ടി കുഴഞ്ഞ് തീയില്‍ വീണതാണോയെന്ന് സംശയിക്കുന്നുണ്ട്.

വിശാലമായ പാടശേഖരത്തിന്റെ നടുക്കായാണ് മാത്തുക്കുട്ടിയുടെ പാടം.

അച്ഛനെ കാണാഞ്ഞ് മകന്‍ അന്വേഷിച്ച് പാടത്ത് എത്തുമ്പോള്‍ പൊള്ളലേറ്റ് അവശനിലയില്‍ മാത്തുക്കുട്ടിയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: പരേതയായ വത്സമ്മ. മക്കള്‍: ജിജോ, ജീന.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...