കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച്‌ അച്ഛനും മകളും മരിച്ചു

കൊരട്ടിയില്‍ കാര്‍ മരത്തിലിടിച്ച്‌ അച്ഛനും മകളും മരിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോന്‍ (42 ), ജോയ്‌ന (11) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കറുക്കുറ്റി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോതമംഗലത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന കാര്‍ യാത്രികരാണ് അപകടത്തില്‍പ്പെട്ടത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് മരിച്ച ജയ്‌മോന്‍.

പുലര്‍ട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മരിച്ച ജയ്‌മോന്റെ ഭാര്യയായ മഞ്ജു (38), മകന്‍ ജോയല്‍ ( 13 ), ബന്ധുവായ അലന്‍( 17 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാന്‍ പോവുകയായിരുന്നു കുടുംബം.കാര്‍ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൂന്ന് ആംബുലന്‍സുകളിലായി കാറില്‍ ഉണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജയ്‌മോന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. മരത്തില്‍ ഇടിച്ച കാറ് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

spot_img

Related articles

കൂടൽമാണിക്യത്തിലെ ജാതി വിവേചനം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം...

അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ

സി.പി.എം. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതിലും വീണാ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയതിലുമുള്ള അസംതൃപ്തി ആവർത്തിച്ച് എ. പദ്‌മകുമാർ. സി.പി.എം. സംസ്ഥാന സമ്മേളനം കഴിഞ്ഞ് നാട്ടിൽ...

കൊല്ലത്തെ ചെങ്കടലാക്കി സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം

ആയിരങ്ങൾ അണിനിരന്ന റാലിയോടെ സിപിഎം സംസ്ഥാന സമ്മേളനത്തിന് സമാപനം. പാർട്ടിയുടെ കരുത്തും സംഘടനാശേഷിയും അച്ചടക്കവും ജനപിന്തുണയും വിളിച്ചോതുന്നതായികൊല്ലത്ത് നടന്ന സമ്മേളനവും റാലിയും. സംഘാടകരുടെ കണക്കു...

യൂട്യൂബിൽ കണ്ട ഡയറ്റ് അനുകരിച്ചു; ആമാശയം ചുരുങ്ങി യുവതി മരിച്ചു

കണ്ണൂരിലെ കൂത്തുപറമ്പ് മെരുവമ്പായിയിൽ 18കാരി യൂട്യൂബിൽ കണ്ട അശാസ്ത്രീയമായ ഡയറ്റ് അനുകരിച്ച് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചു. മെരുവമ്പായി ഹെല്‍ത്ത് സെന്ററിന് സമീപം കൈതേരിക്കണ്ടി വീട്ടിൽ...