യോദ്ധാക്കളെ കളിക്കളത്തിലേക്ക് നയിക്കണം

ആധുനിക ഒളിമ്പിക്സിന്‍റെ പിതാവായി അറിയപ്പെടുന്ന ഫ്രഞ്ചുകാരനാണ് പിയറി ഡീ കൗബെര്‍ട്ടീന്‍.
ആളുകള്‍ തമ്മില്‍ സൗഹൃദവും പരസ്പരസഹകരണവുമുണ്ടാക്കാന്‍ സ്പോര്‍ട്സിന് കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.
യോദ്ധാക്കളെ യുദ്ധക്കളത്തിലേക്ക് അയയ്ക്കുന്നതിന് പകരം കളിക്കളത്തിലേക്ക് നയിക്കണം എന്ന അദ്ദേഹത്തിന്‍റെ ആശയത്തെ തുടക്കത്തില്‍ പലരും പരിഹസിച്ച് തള്ളിയിരുന്നു.

സ്പോര്‍ട്സിനെ അവഗണിക്കുന്ന ഫ്രഞ്ചുവിദ്യാഭ്യാസരീതിയെ കൗബെര്‍ട്ടീന്‍ വെറുത്തു. ഇംഗ്ലണ്ടിലെ വിക്ടോറിയന്‍സ്കൂളുകളില്‍ സ്പോര്‍ട്സിനു നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി.
അതെക്കുറിച്ച് വിശദമായി പഠിക്കാന്‍ ഇംഗ്ലണ്ടിലേക്ക് പോയി.
ജര്‍മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ അദ്ദേഹത്തിന്‍റെ ആശയത്തെ പല രാജ്യങ്ങളും പിന്തുണച്ചു.

ഫ്രാന്‍സിലെ ഒരു സമ്പന്നകുടുംബത്തില്‍ ബാരണ്‍ ഡീ കൗബെര്‍ട്ടീന്‍റെയും മാരിയ മാര്‍സെല്ലിയുടെയും മകനായി 1863 ജനുവരി 1-ന് പിയറി ഫ്രെഡി കൗബെര്‍ട്ടീന്‍ ജനിച്ചു.
പിതാവ് ഒരു ചിത്രകാരനായിരുന്നു.
ജെസ്യൂട്ട് സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം.
ചരിത്രമായിരുന്നു ഇഷ്ടവിഷയം.
ചെറുപ്പത്തില്‍തന്നെ കൗബെര്‍ട്ടീന്‍ കുതിരസവാരിയും ജിംനാസ്റ്റിക്സും വഞ്ചി തുഴയലും ഓട്ടവും പരിശീലിച്ചു.
സ്വന്തം നാട്ടില്‍ പറയത്തക്ക സഹകരണം തുടക്കത്തില്‍ ലഭിച്ചിട്ടില്ലെങ്കിലും മറ്റു പല രാജ്യങ്ങളിലെ കായികപ്രേമികളും സംഘടനകളും കൗബെര്‍ട്ടീന്‍റെ ആശയമായിരുന്ന ഒളിമ്പിക്പ്രസ്ഥാനത്തിന് പിന്തുണ നല്‍കി.
1894 ജൂണില്‍ പാരീസില്‍ നടന്ന രാജ്യാന്തരസ്പോര്‍ട്സ് സമ്മേളനത്തില്‍ കൗബെര്‍ട്ടീന്‍റെ ആശയം അംഗീകരിക്കപ്പെട്ടു.
തുടര്‍ന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി രൂപീകരിക്കപ്പെട്ടു.
നാല് വര്‍ഷത്തിലൊരിക്കലാണ് ഒളിമ്പിക്സ് നടത്താന്‍ തീരുമാനമായത്. ആദ്യഒളിമ്പിക്സ് ഗ്രീസിന്‍റെ തലസ്ഥാനമായ ഏതന്‍സില്‍ വെച്ച് നടത്താനും തീരുമാനമായി.

1896 മുതല്‍ 1925 വരെ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന ഇദ്ദേഹത്തിന് ഏഴ് ഒളിമ്പിക്സുകള്‍ സംഘടിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു.
1920-ല്‍ കൗബെര്‍ട്ടീന്‍ എഴുതിയുണ്ടാക്കിയ പ്രതിജ്ഞ ഒളിമ്പിക്സിന്‍റെ ഉദ്ഘാടനവേളയില്‍ മറ്റ് കളിക്കാരെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരു കളിക്കാരന്‍ ചൊല്ലുന്ന പതിവ് തുടങ്ങി.
കൗബെര്‍ട്ടിന്‍റെ വാക്കുകളിതാ : “ഒളിമ്പിക്സിലെ മുഖ്യഘടകം വിജയമല്ല, അതില്‍പങ്കെടുക്കുക എന്നതാണ്”.
കൗബെര്‍ട്ടീന് 1920-ല്‍ സമാധാനത്തിനുള്ള നോബല്‍സമ്മാനം ലഭിച്ചു.
1937 സെപ്തംബര്‍ 2-ന് ജനീവയില്‍വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...