നാലര വയസുകാരിയായ മകളോട് ലൈംഗികാതിക്രമം; അച്ഛന് 18 വർഷം തടവും 1.5 ലക്ഷം പിഴയും.

നാലര വയസുകാരിയായ മകളെ ലൈംഗീകാതിക്രമത്തിന് ഇരയാക്കിയ കേസിൽ നടത്തിയ പ്രതിക്ക് 18 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം സ്വദേശിയും ചേർത്തലയിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന 39 വയസുകാരനെയാണ് ‘ചേർത്തല പ്രത്യേക അതിവേഗ കോടതി (പോക്സോ ) ശിക്ഷിച്ചത്. അമ്മ ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയെ സ്കൂളിൽ നിന്നും വിളിച്ച് കൊണ്ട് വന്നശേഷമാണ് പ്രതി മകളെ ഉപദ്രവിച്ചത്.കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയ അമ്മ മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ലൈംഗിക അതിക്രമത്തെക്കുറിച്ച് അറിഞ്ഞതോടെ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ ഓഗസ്റ്റ് 5 ന് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂച്ചാക്കൽ ഇൻസ്പെക്ടർ ആയിരുന്ന എം. അജയമോഹനാണ് കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...