അപ്പനും മകനും തര്‍ക്കത്തില്‍
“ഞാന്‍ ജീവിച്ചിരിക്കുമ്പോള്‍ ഈ വിവാഹത്തിന് സമ്മതിക്കില്ല.”
“അച്ഛാ.”
“എടാ കുരുത്തം കെട്ടവനെ നീ കെട്ടണമെന്ന് പറയുന്ന ആ പെണ്ണിന്റെ നാട്ടില്‍ പത്ത് മുപ്പത് കൊല്ലം മുന്‍പ് അച്ഛന് ഹെഡ് കോണ്‍സ്റ്റബിളായി ഇരുന്നിട്ടുണ്ട്.”
“അതിനര്‍ത്ഥം?”
“എടാ ഒരര്‍ത്ഥത്തില്‍ അവള് നിന്റെ പെങ്ങളായിട്ട് വരും.”
“അച്ഛാ!”
തകര്‍ന്ന മനസ്സുമായി മകന് ചുവരില്‍ ചാരി വിങ്ങിപ്പൊട്ടുമ്പോള്‍ അമ്മ ഉമ്മറത്തേക്ക് കടന്നുവന്നു.
“മോനേ നീയാ പെണ്ണിനെ തന്നെ കെട്ടിക്കോ അമ്മ നിന്റെയൊപ്പമാ.”
“എടീ വൃത്തികെട്ടവളെ നീ എന്നസംബന്ധമാണ് പറയുന്നത്.” അച്ഛന് ദേഷ്യത്തോടെ അലറി.
“മോനേ ആ പെണ്ണ് ഇതിയാന്റെ മകളായിരിക്കും. പക്ഷേ, നീ ഇതിയാന്റെ മകനായലല്ലേ കുഴപ്പമുള്ളു നീ ധൈര്യമായി കെട്ടിക്കോടാ ഈ അമ്മയാ പറയുന്നത്.”