അന്വേഷണം വൈകിയാല്‍ സമരം; സിദ്ധാര്‍ത്ഥിന്‍റെ അച്ഛന്‍

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസിന്‍റെ അന്വേഷണം വൈകിയാൽ ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തുമെന്ന് അച്ഛന്‍ ജയപ്രകാശ്.

കേസന്വേഷണം വഴിമുട്ടി നിൽക്കുകയാണെന്നാണ് ജയപ്രകാശ് ആരോപിക്കുന്നത്.

ഡീൻ ഉൾപ്പെടെ ഉള്ളവരെ അറസ്റ്റ് ചെയ്യണമെന്നും ഇല്ലെങ്കിൽ സമരം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥന്റെ അച്ഛന്‍ ജയപ്രകാശ്.

സഹായിക്കുമെന്ന് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കാണാൻ വന്നതെന്ന് ജയപ്രകാശ് പറഞ്ഞു.

സമരകാര്യമൊന്നും പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞ ജയപ്രകാശ്, മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന...

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം

കൊച്ചിയിൽ ജോലി കഴിഞ്ഞ് മടങ്ങിയുകയായിരുന്ന യുവതികൾക്ക് നേരെ എട്ടംഗ സംഘത്തിന്റെ ആക്രമണം.കൊച്ചി കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ ആയിരുന്നു ദാരുണമായ സംഭവം ഉണ്ടായത്.യുവതികൾ...

കോട്ടയം നഗരത്തിൽ വൻ നിരോധിത പുകയില വേട്ട; 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ

കോട്ടയം നഗരത്തിൽ എക്സൈസിൻ്റെ വൻ നിരോധിത പുകയില വേട്ട.ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 45 കിലോ ഹാൻസുമായി യുവാവ് പിടിയിൽ.കോട്ടയം പാമ്പാടി വെള്ളൂർ പാറക്കൽ വീട്ടിൽ അമൽ...

തലസ്ഥാനത്ത് വൻലഹരിവേട്ട; 15 കോടിയിലധികം വില വരുന്ന ഹാഷിഷ് ഓയിൽ പിടികൂടി

തലസ്ഥാനത്ത് വൻലഹരിവേട്ട; പാഴ്‌സൽ കമ്പനിയിൽ നിന്നും പിടികൂടിയത് 15 കോടിയിലധികം വിലവരുന്ന ഹാഷിഷ് ഓയിൽ.തിരുവനന്തപുരം പൂന്തുറയിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് 20കിലോ ഹാഷിഷ് ഓയിൽ...