ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ നഖം കൊണ്ട് ചൊറിഞ്ഞാല്‍ ആശ്വാസം തോന്നുന്നതെന്തുകൊണ്ട്?
ചൊറിച്ചില്‍ അനുഭവപ്പെടുന്ന ഭാഗത്ത് നമ്മള്‍ ചൊറിയുമ്പോള്‍ ആ ഭാഗത്തെ ചര്‍മ്മത്തിന് നിസ്സാരമായ പോറലുകള്‍ സംഭവിക്കുന്നു.
ഇത് മൂലമുള്ള ചെറിയ വേദന കാരണമാണ് ചൊറിച്ചില്‍ ശമിച്ചതായി നമുക്ക് തോന്നുകയും ആശ്വാസം അനുഭവപ്പെടുകയും ചെയ്യുന്നത്.
ശരീരം പുറപ്പെടുവിക്കുന്ന ചൊറിച്ചില്‍ നമുക്ക് ശരീരം തരുന്ന ഒരു തരം മുന്നറിയിപ്പാണ്.
‘ഈ ഭാഗം ഒന്നു ശ്രദ്ധിക്കൂ,’എന്ന് അത് നമ്മോട് പറയുകയാണ്.
കൊതുകാണോ വല്ല അലര്‍ജിയാണോ പ്രശ്നമെന്ന് നമ്മള്‍ നോക്കി കണ്ടുപിടിക്കാന്‍ വേണ്ടിയുള്ള അറിയിപ്പാണിത്.