ഫെഫ്ക തൊഴിലാളി സംഗമം ഓഫീസ്

ഫെഫ്ക തൊഴിലാളി സംഗമം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഫെഫ്ക അംഗങ്ങൾക്കായി നടത്താനുദേശിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതി ഒരു ദേശീയ മാതൃകയാകുമെന്നും ഈ ആശയം ഒരു വൻ വിജയമാകും എന്ന കാര്യത്തിൽ സംശയമില്ല എന്നും
മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു.

ഫെഫ്ക തൊഴിലാളി സംഗമത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി പി രാജീവ്.

നന്മയുള്ള ഈ പദ്ധതിക്ക് എല്ലാ വിജയാശംസകളും ഉണ്ടാകട്ടെ എന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.

മന്ദിരത്തെക്കാൾ അംഗങ്ങളുടെ ആരോഗ്യത്തിന് ആണ് സംഘടന ശ്രമിച്ചത് എന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സിനുലാൽ സംവിധായകരനായ സിബി മലയിൽ,ഷാജി കൈലാസ്,എം പത്മകുമാർ, ജോസ് തോമസ്, മെക്കാർട്ടിൻ, എസ് എൻ സ്വാമി,എ കെ സാജൻ,
ബാലചന്ദ്രൻ ചുള്ളിക്കാട്, ജിനു ഏബ്രഹാം സലാം ബാപ്പു, ബെന്നി പി നായരമ്പലം, ആൻ്റണി പെരുമ്പാവൂർ ലിസ്റ്റിൻ സ്റ്റീഫൻ, സിയാദ് കോക്കർ, സന്ദീപ് സേനൻ എവർഷൈൻ മണി, ഇടവേള ബാബു, സണ്ണി ജോസഫ്, സുജിത്ത് വാസുദേവ്, കൊല്ലം വിജയകുമാർ, എം ബാവ, ഷിബു ജി സുശീലൻ,രാജേഷ് മാസ്റ്റർ, മനോജ് മാസ്റ്റർ, ദേവിക, ഷോബി തിലകൻ,ആർ എച്ച് സതീശ്,ബെന്നി ആർട്ട് ലൈൻ, സനൽ കുത്തു പറമ്പ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

എറണാകുളം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് മാർച്ച് 27-നാണ് ഫെഫ്ക ചലച്ചിത്ര തൊഴിലാളി സംഗമം.

Leave a Reply

spot_img

Related articles

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

ബിഗ് ബഡ്ജറ്റ് ചിത്രം ‘സുമതി വളവ്’ ചിത്രീകരണം പാലക്കാട് ആരംഭിച്ചു

ബിഗ് ബഡ്ജറ്റ് ചിത്രം സുമതി വളവിലൂടെ മലയാള സിനിമാ പ്രൊഡക്ഷൻ രംഗത്തേക്ക് ചുവടുവച്ച് തിങ്ക് സ്റ്റുഡിയോസ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം സംവിധായകൻ...

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ‘പടക്കളം’ പൂർത്തിയായി

ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു , വിജയ് സുബ്രഹ്മണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ...