ജെ.എസ്.കെ സിനിമാ വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക

ജെ.എസ്.കെ സിനിമാ വിവാദത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക.സെൻസർ ബോർഡ് ഗൈഡ്ലൈനിൽ പുനരാലോചന വേണമെന്നവർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സിബിഎഫ്സിയുടെ റീജിയണൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തും.അമ്മയും നിർമാതാക്കളുടെ സംഘടനയും ഉൾപ്പെടെ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും ഫെഫ്‌ക ഭാരവാഹികൾ പറഞ്ഞു.”ജാനകി വേഴ്‌സസ് കേരള എന്ന സിനിമയെ സംബന്ധിച്ചുള്ള ഒരു വിഷയമായി ഇതിനെ നമുക്ക് കാണാൻ കഴിയില്ല.കുറച്ചു കാലങ്ങളായി നമ്മുടെ സാംസ്‌കാരിക രംഗത്ത് സിനിമയിലടക്കം ഇത്തരം പ്രവണതകൾ വർധിച്ചുവരുന്നുണ്ട്.ഏതെങ്കിലുമൊരു രാഷ്ട്രീയ നിലപാടിന്റെ ഭാഗമായിട്ട് സംഭവിക്കുന്നതാണെന്ന് കരുതേണ്ടതില്ല.കാരണം സിബിഎഫ്‌സി പോലുള്ള സ്ഥാപനങ്ങൾ സ്വതന്ത്രമായിട്ട് പുതിയ ഗൈഡ്ലൈനുകൾ സ്വയം തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ തുടർച്ചയാണ് ജെഎസ്കെ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംഭവിച്ചിരിക്കുന്നത് എന്നവർ ആരോപിച്ചു.

Leave a Reply

spot_img

Related articles

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...

ഇതൊരു വെറും ഫോട്ടോയല്ല, സുഹൃത്തുക്കളേ

കാർട്ടൂണിസ്റ്റും പ്രസാധാകനുമായ അനിൽ വേഗ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. അദ്ദേഹത്തിൻ്റെ പബ്ളിക്കേഷനായ ഡോൺ ബുക്സ് വഴി 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്...