ലഹരി വിമുക്തമാവട്ടെ സിനിമയും നാടും; ഹ്രസ്വചിത്ര മത്സരം സങ്കടിപ്പിക്കാനൊരുങ്ങി ഫെഫ്ക പി.ആർ.ഓ യൂണിയൻ

ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി മലയാള ചലച്ചിത്ര മേഖലയിലെ പി.ആർ.ഓമാരുടെ കൂട്ടായ്മയായ ഫെഫ്ക പി.ആർ.ഓ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര മത്സരത്തിന് എൻട്രികൾ ക്ഷണിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന, പരമാവധി 2 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.14 വയസ്സിന് മുകളിലേക്കുള്ളവർക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. യൂണിയൻ അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ‘ജീവിതം തന്നെ ലഹരി’ എന്ന വിഷയത്തിൽ രണ്ട് മിനിട്ടിൽ കവിയാത്ത ഹ്രസ്വചിത്രം ഏപ്രിൽ 10ന് മുൻപ് യൂണിയൻ്റെ ഇമെയിലിൽ അയച്ച് മത്സരത്തിൽ പങ്കെടുക്കാം. സൃഷ്ടികൾ അയക്കുന്നവരുടെ പേരും മേൽവിലാസവും, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തി fefkaprosunion@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.മൊബൈലിൽ ഷൂട്ട് ചെയ്തോ, അല്ലാത്തതോ ആയ വീഡിയോകൾ സ്വീകരിക്കുന്നതാണ്. ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രങ്ങൾക്ക് പ്രശസ്തി പത്രവും, മറ്റ് സമ്മാനങ്ങളും നൽകും. മത്സരത്തിൽ പങ്കെടുത്ത് മികവ് പുലർത്തിയവർക്ക് പ്രോത്സാഹനസമ്മാനങ്ങളും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ യൂണിയൻ്റെ ഫേസ്ബുക്കിൽ സംപ്രേഷണം ചെയ്യും. ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിൽ ഫെഫ്ക പി.ആർ.ഓ യൂണിയൻ ടീമിന്റെ തീരുമാനം അന്തിമമായിരിക്കും. മത്സരത്തിന് സമർപ്പിക്കപ്പെടുന്ന ഹ്രസ്വചിത്രങ്ങൾ മറ്റെവിടെയെങ്കിലും പ്രദർശിപ്പിച്ചതോ കോപ്പിറൈറ്റ് ഉള്ളതോ ആയിരിക്കാൻ പാടുള്ളതല്ല. ഹ്രസ്വചിത്രങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ചവയാകരുത്. കൂടുതൽ വിവരങ്ങൾക്ക്: 99953 24441, 98479 17661 എന്ന നമ്പറുകളിൽ ബന്ധപെടുക.

Leave a Reply

spot_img

Related articles

പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു: വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം

മോഷണക്കേസ് പ്രതിയുമായി പോവുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു, റോഡരികിൽ നിന്ന വഴിയോര കച്ചവടക്കാരന് ദാരുണാന്ത്യം.മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.മാനന്തവാടിയിലാണ് സംഭവം.ഉന്തുവണ്ടിയിൽ കച്ചവടം...

ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ

സ്വകാര്യ ബസിൽ നിരോധിത പുകയില ഉൽപന്നങ്ങളുമായി ജീവനക്കാർ പിടിയിൽ എഴുപുന്ന പഞ്ചായത്ത് പതിനൊന്നാം വാർഡ് അനിൽ നിലയം വീട്ടിൽ അനിൽകുമാർ(33), പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ്...

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു

സുനിത വില്യംസിൻ്റെയും, ബാരി വിൽമോറിൻ്റെയും ഒമ്പത് മാസത്തെ ബഹിരാകാശത്തെ താമസം അവസാനിക്കുന്നു. മാർച്ച് 16 ന് ഭൂമിയിലേക്ക് തിരികെ കൊണ്ടുവരും.വെറും 10...

ട്രെയിൻ തട്ടി രണ്ട് മരണം

പാലക്കാട് ലക്കിട്ടിയില്‍ ട്രെയിൻ തട്ടി രണ്ട് മരണം.24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്.കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ...