അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ. മറ്റൊരു വിൻഡോയിൽ വന്നേക്കാം. നടപടികൾ പുരോഗമിക്കുന്നു.മെസിയുടെയും, അർജൻ്റീനയുടെയും തീരുമാനമല്ലെന്നും, വിൻഡോ തന്നത് ഫിഫയാണെന്നും ആൻ്റോ അഗസ്റ്റിൻ.മെസി കേരളത്തിൽ കളിക്കുമെന്ന് എ എഫ് എ യാണ് പ്രഖ്യാപിച്ചത്.മാർച്ച് വിൻഡോയിൽ കളി നടത്തണമോയെന്നത് തൻ്റെ തീരുമാനമാണ്.മാർച്ച് മാസത്തിലെ വിൻഡോയ്ക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇപ്പോൾ ടീം അങ്കോളയിലാണ് അവിടെ നിന്നുള്ള യാത്രാ ദൂരം ഫിഫ നിബന്ധനയിലെ ദൂരപരിധിക്ക് അപ്പുറമാണ്.’അംഗോളയിൽ നിന്ന് 11 മണിക്കൂർ വേണം ടീമിന് ഇന്ത്യയിലെത്താൻ, 5 മണിക്കൂർ കൊണ്ടെങ്കിലും എത്തണമെന്നാണ് ഫിഫാ റൂൾസ് എന്നും സ്പോൺസർ ആൻ്റോ അഗസ്റ്റിൻ.

