പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് തുടക്കം

പൊതു വിദ്യാഭ്യാസ വകുപ്പിലെ ഫയൽ അദാലത്തിന് ഇന്ന് തുടക്കമാകും. മധ്യ മേഖല അദാലത്ത് എറണാകുളം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 9.30 ന് തുടക്കമാകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാഭ്യാസ ഓഫീസുകളിൽ
തീർപ്പാകാതെ ശേഷിക്കുന്ന ഫയലുകളുടെ ആകെ എണ്ണം അറുപത്തി മൂവായിരത്തി തൊള്ളായിരത്തി ഇരുപത്തി നാല് (63,924) ആണ്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന
വിദ്യാഭ്യാസ ഓഫീസുകളെ മൂന്ന് മേഖലകളായി തിരിച്ച് 2024 ജൂലൈ 26 ഓഗസ്റ്റ് 5, ഓഗസ്റ്റ് 17 എന്നീ തീയതികളിൽ യഥാക്രമം എറണാകുളം, കൊല്ലം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ വച്ച്
അദാലത്തുകൾ സംഘടിപ്പിക്കും

ഓഗസ്റ്റ് 5 ന് കൊല്ലം ജില്ലയിലെ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി
സ്‌കൂളിൽ വെച്ച് രണ്ടാം ഘട്ട ഫയൽ അദാലത്തും,ഓഗസ്റ്റ് 17 ന് കോഴിക്കോട് ജില്ലയിലെ കാരപ്പറമ്പ് ഗവണ്മെൻറ് ഹയർസെക്കൻഡറിസ്‌കൂളിൽ വെച്ച് മൂന്നാം ഘട്ട ഫയൽ അദാലത്തും സംഘടിപ്പിക്കും.

എറണാകുളം ജില്ലയിൽ വച്ച് നടക്കുന്ന ആദ്യഘട്ട ഫയൽ അദാലത്തിൽ എറണാകുളം,തൃശൂർ, പാലക്കാട്, ഇടുക്കി, കോട്ടയംതുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയും,
കൊല്ലം ജില്ലയിൽ വെച്ച് നടക്കുന്ന രണ്ടാം അദാലത്തിൽ തിരുവനന്തപുരം, കൊല്ലം,
ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയും,
കോഴിക്കോട് ജില്ലയിൽ വെച്ച് നടക്കുന്നമൂന്നാം ഘട്ടം ഫയൽ അദാലത്തിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയുമാണ് അദാലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Leave a Reply

spot_img

Related articles

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...