സിനിമാ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

സിനിമാ സംവിധായകന്‍ പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളുമായിരുന്നു ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായത് പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളാണ്. നടിയെ ആക്രമിച്ച കേസില്‍ ബലാത്സംഗക്കേസാണ് നടന്‍ ദിലീപിനെതിരെ ആദ്യം ചുമത്തിയിരുന്നത്. പിന്നീട് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ വന്നതിനുശേഷമാണ് വധഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തുന്നത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് സ്വന്തം വീട്ടില്‍ വച്ച്‌ കണ്ടു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനടക്കമുള്ള ഗൂഢാലോചന നടന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.ബാലചന്ദ്ര കുമാറിന് വൃക്ക രോഗം കൂടാതെ തലച്ചോറില്‍ അണുബാധയും സ്ഥിരീകരിച്ചിരുന്നു. വൃക്കയിലെ കല്ലിന് ചികിത്സ തേടിയപ്പോഴാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുന്നത്. കഴിഞ്ഞ മാസം അവസാനം മുതല്‍ ബാലചന്ദ്രകുമാറിന്റെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.

Leave a Reply

spot_img

Related articles

സംവിധായകൻ ചിദംബരത്തിന് മുൻകൂർ ജാമ്യം

ഫ്ളാറ്റിൽ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്ന നടിയുടെ പരാതിയിൽ 'മഞ്ഞുമ്മൽ ബോയ്‌സ്' സംവിധായകൻ ചിദംബരത്തിന് (ചിദംബരം എസ്. പൊതുവാൾ) മുൻകൂർ ജാമ്യം. എറണാകുളം ടൗൺ സൗത്ത്...

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ‘പേട്രിയറ്റി’ന് തിയറ്ററുകളിൽ വിലക്ക്. ഏപ്രിൽ 23നാണു റീലീസ്.തിയറ്ററുകളിൽ നിന്നുള്ള വിഹിതം കൂട്ടി ചോദിച്ചതാണ് കാരണം....

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്

മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്.എറണാകുളം സൗത്ത് പോലീസ് ആണ് യുവതിയുടെ പരാതിയിൽ കേസ് എടുത്തത്. സ്ത്രീയുടെ മാനത്തെ അപമാനിക്കാനുള്ള ഉദ്ദേശത്തോടെയുള്ള ആക്രമണം,...

കോട്ടയത്ത് ‘കേരള സ്റ്റോറി’ സിനിമയുടെ പ്രദർശനം തടഞ്ഞു

കോട്ടയത്ത് കേരള സ്റ്റോറി സിനിമയുടെ പ്രദർശനം തടഞ്ഞു.കോട്ടയത്ത് അനശ്വര തിയേറ്ററിൽ 11 മണിക്കാണ് ആദ്യ ഷോ ആരംഭിച്ചത്. തുടർന്ന് ഉച്ചയ്ക്ക് 12 ഓടെ ആദ്യ...