തിരുവനന്തപുരം: സംവിധായകനും ഛായാഗ്രഹകനുമായ സംഗീത് ശിവൻ അന്തരിച്ചു.
മുംബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
യോദ്ധാ, ഗാന്ധർവം, നിർണയം തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളുടെ സംവിധായകനാണ്.
1990ൽ പുറത്തിറങ്ങിയ വ്യൂഹം ആണ് ആദ്യമായി സംവിധാനം നിർവഹിച്ചത്.
എ.ആർ. റഹ്മാനെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത് സംഗീത് ആണ്.
2012-ൽ റിലീസ് ചെയ്ത് ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമാണവും നിർവഹിച്ചു.
2017-ൽ ഇ എന്ന ചിത്രം നിർമിച്ചു.എട്ടു ഹിന്ദി ചിത്രങ്ങളും സംവിധാനം ചെയ്തു.
സണ്ണി ഡിയോൾ നായകനായ സോർ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ സംവിധാന അരങ്ങേറ്റം.
അന്തരിച്ച പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്.
ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.