‘ക്രെഡിറ്റ് സ്കോർ’ ചിത്രീകരണം പൂർത്തിയായി

കന്നഡത്തിലെ പ്രമുഖ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ഇമോഷൻസ്ഫാക്ടറി ഗ്രൂപ്പ് (ഈ.എഫ്.ജി) യുടെ ബാനറിൽ വിവേക് ശ്രീ കണ്ഠയ്യാ, ആദ്യമായി മലയാളത്തിൽ ‘ നിർമ്മിക്കുന്ന ചിത്രമാണ്
ക്രെഡിറ്റ് സ്ക്കോർ.ഈ. ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി
പ്രശസ്ത സംവിധായകനായ ദീപു കരുണാകരൻ്റെ നേതൃത്ത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.കെ.എം.ശശിധർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.

ആധുനിക പണമിടപാടുകളുമായി ബന്ധപ്പെട്ട്, സാമ്പത്തികമായ നിരവധി പ്രശ്നങ്ങളിലേക്ക് വഴുതി വീഴുന്ന ഒരു യുവാവിൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാവികസനം.
തികഞ്ഞ സറ്റയറായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശ്രീനാഥ് ഭാസി സോഹൻ സീനുലാൽ,, ചാന്ദ്നി എന്നിവരാണ്.
ഇവർക്കു പുറമേ പ്രമുഖ മലയാളി താരങ്ങളും ഏതാനും കന്നഡ താരങ്ങളും അണിനിരക്കുന്നു.

സംഭാഷണം – അർജുൻ’ ടി. സത്യൻ.ഛായാഗ്രഹണം: പ്രദീപ് നായർ -എഡിറ്റിംഗ്‌ – സോബിൻ.കെ.സോമൻകലാസംവിധാനം. – ത്യാഗു തവനൂർമേക്കപ്പ് – പ്രദീപ് വിതുര:കോസ്റ്റും – ഡിസൈൻ – ബ്യൂസി ബേബി ജോൺ.ക്രിയേറ്റീവ് ഹെഡ് – ശരത് വിനായക് .ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ശ്രീരാജ് രാജശേഖരൻ.കോ – ഡയറക്ടർ – സാംജി. ആൻ്റെണി ലൈൻ പ്രൊഡ്യൂസർ – ദീപു കരുണാകരൻ.കോ- പ്രൊഡ്യൂസർ വിക്രംശങ്കർ,എക്സിക്യട്ടീവ് – പ്രൊഡ്യൂസർ – ഷാജി ഫ്രാൻസിസ്.പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിജയ്.ജി.എസ്.പ്രൊജക്റ്റ് ഡിസൈൻ – മുരുകൻ.എസ്.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ആസിഫ് അലി

എമ്പുരാൻ വിവാദത്തില്‍ പ്രതികരിച്ച്‌ ചലച്ചിത്ര താരം ആസിഫ് അലി. സിനിമയെ സിനിമയായി കാണണം. സമൂഹമാധ്യങ്ങളുടെ അതിപ്രസരം വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.മൂന്നുമണിക്കൂർ സിനിമ എന്റർടൈൻമെന്റ് എന്ന...

എമ്പുരാൻ വ്യാജ പതിപ്പ്; നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്

എമ്പുരാൻ വ്യാജ പതിപ്പില്‍ നിരീക്ഷണം ശക്തമാക്കി സൈബർ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ്...

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ

ഇന്നലെ അന്തരിച്ച പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം നാളെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ തൃപ്പൂണിത്തുറ പൊതുശ്‌മശാനത്തിലാകും സംസ്കാര ചടങ്ങുകൾ നടക്കുക.ഭൗതിക...

മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍...