ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ടം നാളെ

ഏഴു സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡിലെയും 57 സീറ്റുകളിലാണു നാളെ വിധിയെഴുത്ത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹാട്രിക് വിജയം തേടുന്ന വാരാണസിയിലും നാളെയാണു വോട്ടെടുപ്പ്.

നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ ഇന്ന് നിശബ്ദ പ്രചാരണത്തിലാണ്.

പഞ്ചാബ് (13), യുപി (13), ബംഗാള്‍ (ഒന്പത്), ബിഹാർ (എട്ട്), ഒഡീഷ (ആറ്), ഹിമാചല്‍പ്രദേശ് (നാല്), ജാർഖണ്ഡ് (മൂന്ന്), ചണ്ഡിഗഡ് (ഒന്ന്) എന്നിങ്ങനെയാണ് ഏഴാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.

യുപിയിലും ബിഹാറിലും ബിജെപി സഖ്യത്തിന്‍റെ ശക്തികേന്ദ്രങ്ങളിലും ബംഗാളില്‍ തൃണമൂല്‍ കോട്ടകളിലുമാണ് വോട്ടെടുപ്പ്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗൊരഖ്പുരിലും നാളെയാണ് വിധിയെഴുത്ത്.

യുപിയില്‍ പത്തു സീറ്റുകളില്‍ മത്സരിക്കുന്ന ബിജെപി രണ്ട് സീറ്റ് അപ്നാ ദളിനും ഒരെണ്ണം എസ്ബിഎസ്പിക്കും നല്‍കി.

പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും മുഴുവൻ മണ്ഡലങ്ങളിലും നാളെയാണ് വോട്ടെടുപ്പ്.

എഎപി, കോണ്‍ഗ്രസ്, ബിജെപി, അകാലി ദള്‍ പാർട്ടികള്‍ തമ്മിലുള്ള ചതുഷ്കോണ മത്സരമാണു പഞ്ചാബില്‍ കണ്ടത്.

എഎപി ഭൂരിഭാഗം സീറ്റുകളും വിജയിക്കുമെന്നും രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസ് എത്തുമെന്നുമാണു വിലയിരുത്തല്‍.

ഭട്ടിൻഡ പോലെയുള്ള സീറ്റുകള്‍ അകാലി ദള്‍ പ്രതീക്ഷിക്കുന്നു. ഹിമാചലില്‍ ബിജെപി-കോണ്‍ഗ്രസ് നേർക്കുനേർ പോരാ‌ട്ടമാണ്.

2019ല്‍ നാലു സീറ്റും ബിജെപിക്കായിരുന്നു.

Leave a Reply

spot_img

Related articles

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...

കെ കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി

കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി...