കാൽമുട്ടിന്റെ പരിക്കും, രണ്ടര വർഷം ഷൂട്ടും ; വിലായത്ത് ബുദ്ധ പായ്‌ക്കപ്പായി

പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിയായത്ത് ബുദ്ധയുടെ ചിത്രീകരണം അവസാനിച്ചു. പ്രിത്വിരാജ് സുകുമാരൻ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ വാർത്ത ആരാധകരെ അറിയിച്ചത്. ജി.ആർ ഇന്ദുഗോപന്റെ ഏറെ ജനപ്രീതി നേടിയ നോവലിന്റെ സിനിമാറ്റിക്ക് അഡാപ്റ്റേഷന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടൻ ആണ്.ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ പ്രിത്വിരാജിന് സാരമായ പരിക്ക് പറ്റിയത് വാർത്തയായിരുന്നു. ഇതിനിടയിൽ മറ്റ് ചിത്രങ്ങളുടെ ചിത്രീകരണവും പ്രമോഷൻ ജോലികളും കാരണം വിലായത്ത് ബുദ്ധയുടെ ഷൂട്ട് നീണ്ടു പോയിരുന്നു. തനിക്ക് പറ്റിയ പരിക്കിനേയും നീണ്ടുപോയ ചിത്രീകരണ കാലയളവും സൂചിപ്പിച്ചു കൊണ്ടാണ് താരം ഇപ്പോൾ ചിത്രം പായ്‌ക്കപ്പായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.“രണ്ടിലധികം വർഷങ്ങൾ, വിണ്ടു കീറിയ ACL (ആന്റീരിയർ ക്രൂഷിയേറ്റ് ലിഗമെന്റ്), കീറിയ മെനിസ്‌കസ്, പുനർസ്ഥാപിച്ച തരുണാസ്ഥി, ഒടുവിൽ വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹനൻ അവസാന റാപ്പിലേയ്ക്ക് എത്തിയിരിക്കുന്നു. ഒന്നിലധികം വഴികളിലൂടെയായുള്ള ഒരു യാത്രയായിരുന്നു” പ്രിത്വിരാജ് കുറിച്ചു.പ്രിത്വിരാജിനൊപ്പം പ്രിയംവദ കൃഷ്ണനും അസുരൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടീജേ അരുണാസലാം, ഷമ്മി തിലകൻ, ആണ് മോഹൻ, രമേശ് കോട്ടയം, പ്രമോദ് വെളിയനാട് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജേക്ക്സ് ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഉർവശി തിയറ്റേഴ്‌സ് ആണ്.

Leave a Reply

spot_img

Related articles

എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു.

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ...

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക...

എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ച ( മാർച്ച് 3) തുടങ്ങും. കോട്ടയം ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179...

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം:എ.കെ.ആൻ്റണി

കോരിച്ചൊരിയുന്ന മഴയില്‍ സെക്രട്ടേറിയറ്റ് നടയില്‍ സഹന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി...