മുൻകൂർ അനുമതി നൽകാതെ ഗവർണർ; സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം

നിയമസഭയിൽ നാളെ അവതരിപ്പിക്കേണ്ട സർവകലാശാല നിയമഭേദഗതി ബില്ലിൽ അനിശ്ചിതത്വം. ബില്ലിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അനുമതി നൽകിയില്ല. അതേസമയം സ്വകാര്യ സർവകലാശാല ബില്ലിന് ഗവർണർ മുൻകൂർ അനുമതി നൽകിയിട്ടുണ്ട്. കുസാറ്റ്, കെ ടി യു, മലയാളം സർവകലാശാല ഭേദഗതി ബില്ലിൽ ആണ് അനിശ്ചിതത്വം തുടരുന്നത്.സ്പീക്കറുടെ റൂളിംഗ് ഉണ്ടെങ്കിൽ സർക്കാരിന് ബിൽ അവതരിപ്പിക്കാം. ചാൻസിലറുടെ അധികാരം കുറക്കുന്ന ഭേദഗതിയിൽ ആണ് രാജ് ഭവൻ തീരുമാനം നീട്ടുന്നത്. സർവകലാശാല ഭേദഗതി ബിൽ മലയാളത്തിൽ ആയത് കൊണ്ടാണ് മുൻകൂർ അനുമതി വേണ്ടത്. സ്വകാര്യ സര്‍വകലാശാല നിയമം, സര്‍വകലാശാല നിയമഭേദഗതി എന്നിങ്ങനെ രണ്ട് ബില്ലുകളാണ് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. സ്പീക്കറുടെ റൂളിങ്ങിലൂടെ ബിൽ പാസാക്കിയാലും രാജ്ഭവന്റെ അംഗീകാരം ലഭിക്കണമെന്നില്ല.എട്ട് സര്‍വകലാശാലകളെ ബാധിക്കുന്നതാണ് ബില്ല്. വൈസ് ചാന്‍സിലര്‍ക്കും ഗവര്‍ണര്‍ക്കും അധികാര പരിധി വെട്ടുക്കുറക്കുന്നതും പ്രോ വൈസ് ചാന്‍സിലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും രജിസ്ട്രാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന നിയമഭഭേദഗതികാളാണ് ബില്ലിലുള്ളത്. അതേസമയം സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിനും അവയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി, കേരള സംസ്ഥാന സ്വകാര്യ സര്‍വ്വകലാശാലകള്‍ – സ്ഥാപനവും നിയന്ത്രണവും- എന്ന കരട് ബില്ല് നാളെ സഭയില്‍ ചര്‍ച്ച ചെയ്യും. ഓരോ കോഴ്സിലും 40 ശതമാനം സീറ്റുകള്‍ സംസ്ഥാനത്തെ സ്ഥിരം താമസക്കാരായ വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്യണമെന്ന വ്യവസ്ഥ ബില്ലിലുണ്ട്. ബില്ല് സെലക്ട് കമ്മിറ്റിയ്ക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....