വർഗീയ വിദ്വേഷം പ്രചരിപ്പിച്ചെന്നാരോപിച്ച് ഏഷ്യാനെറ്റ് സുവർണ ന്യൂസിനെതിരെ എഫ്ഐആർ

ബംഗളൂരു: വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകന്‍ അജിത് ഹനുമക്കനവര്‍ക്കുമെതിരെ കേസെടുത്തു.

മേയ് ഒമ്പതിന് അജിത് ഹനുമക്കനവര്‍ നിയന്ത്രിച്ച ചര്‍ച്ചയില്‍ അവതാരകന്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് തന്‍വീര്‍ അഹമ്മദ് എന്നയാള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മേയ് ഒമ്പതിന് രാത്രി 8.30ക്ക് ഹനുമക്കനവര്‍ നിയന്ത്രിച്ച ചാനല്‍ ചര്‍ച്ചയില്‍ 1950നും 2015നും ഇടയില്‍ ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ 7.8% കുറഞ്ഞുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി പുറത്തിറക്കിയ ജനസംഖ്യ റിപ്പോര്‍ട്ടാണ് പരിപാടി ചര്‍ച്ച ചെയ്തത്.

ഹിന്ദു ജനസംഖ്യയെ കാണിക്കാന്‍ ഇന്ത്യന്‍ പതാകയും മുസ്ലീം ജനസംഖ്യയെ കാണിക്കാന്‍ പാകിസ്ഥാന്‍ പതാകയും കാണിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഹനുമക്കനവര്‍ ദേശീയ പതാകകള്‍ മതസമൂഹങ്ങളുടെ രൂപകങ്ങളായി ഉപയോഗിച്ച് തെറ്റിദ്ധരിപ്പിച്ചുവെന്ന് മാത്രമല്ല, കാഴ്ചക്കാരില്‍ ഭയം വളര്‍ത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

ഭയം ജനിപ്പിക്കാനും മതപരമായ സ്വത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വിഭജനം പ്രോത്സാഹിപ്പിക്കാനുമാണ് പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും ചാനലിനും അവതാരകനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.

മുസ്ലീങ്ങള്‍ക്ക് വിവാഹപ്രായം ഇല്ലാത്തതാണ് ഇന്ത്യയില്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കാന്‍ കാരണമെന്നും ശൈശവ വിവാഹത്തിനെതിരെ സാമൂഹ്യക്ഷേമ വകുപ്പില്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നും അവതാരകന്‍ ചര്‍ച്ചക്കിടെ പറഞ്ഞതായി പരാതിയില്‍ പറയുന്നു.

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖറുമായി ബന്ധമുള്ളതാണ് വാര്‍ത്താ ചാനല്‍.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...