ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം

ഡൽഹിയിൽ എംപിമാരുടെ ഫ്ലാറ്റിൽ തീപിടുത്തം.ദില്ലിയിലെ ബ്രഹ്മപുത്ര അപ്പാർട്ട്മെന്റിലാണ് തീ പടരുന്നത്. ഫയർഫോഴ്സ‌് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഫ്ലാറ്റിലെ ബേസ്മെന്റ് ഭാഗത്ത് 12.30ഓടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ നിരവധി നാശനഷ്‌ടങ്ങളാണ് സംഭവിച്ചത്. ബേസ്മെന്റ് ഭാഗത്ത് കൂട്ടിയിട്ടിരുന്ന ഫർണിച്ചർ കത്തി നശിച്ചു. മുകളിലേക്ക് തീ പടർന്നതിനെ തുടർന്ന് രണ്ട് ഫ്ളോറുകൾ പൂർണമായി കത്തി നശിച്ചു. കേരളത്തിൽ നിന്ന് 3 എംപിമാരാണ് ഈ ഫ്ലാറ്റിൽ താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണ് ഇവിടെയുള്ളത്. ആളപായമില്ലെന്നും എല്ലാ സ്ഥലത്ത് നിന്നും ആളുകളെ മാറ്റിയെന്നുമാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...