വർക്‌ഷോപ്പിൽ തീപിടിത്തം

അടൂർ മിത്രപുരത്ത് നിന്നും കോളനിയിലേക്ക് പോകുന്ന വഴിയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ തീപിടിത്തം.

വെൽഡിംഗ് ഗ്യാസ് സിലിണ്ടർ ഓൺ ആക്കി സമീപത്ത് കട്ടർ ഉപയോഗിച്ച് ഇരുമ്പ് മുറിച്ചതിനെ തുടർന്നുണ്ടായ സ്പാർക്കിൽ ഗ്യാസിന് തീ പിടിച്ചു.

വർക്‌ഷോപ്പിനുള്ളിലെ സിസിടിവി യൂണിറ്റ്, വാട്ടർ പ്യൂരിഫയർ, ഇവിടെ ഉണ്ടായിരുന്ന ഒരു കാർ എന്നിവ ഭാഗികമായി കത്തി നശിച്ചു.

സ്ഥലത്ത് ഉണ്ടായിരുന്ന ജീവനക്കാർ ഉടൻ വെള്ളം ഒഴിച്ച് തീ കെടുത്തിയെങ്കിലും അസറ്റിലിൻ വാതകം ചോർന്ന് കൊണ്ടിരുന്നു.

അടൂർ നിന്നും ഫയർ ഫോഴ്‌സ് എത്തി റഗുലേറ്റർ ഓഫ് ചെയ്തു അപകടം ഒഴിവാക്കി.

പതിനഞ്ചോളം വാഹനങ്ങൾ ഇവിടെ അറ്റകുറ്റ പ്പണികൾക്കായി സൂക്ഷിച്ചിരുന്നു.

ഓക്സിജൻ, അസറ്റിലിൻ തുടങ്ങി ജ്വലന സാധ്യത വളരെ കൂടുതൽ ഉള്ള വാതകങ്ങളും പെട്രോൾ, ഡീസൽ തുടങ്ങി ഇന്ധനങ്ങളും ഓയിലുകൾ പെയിൻ്റ് തുടങ്ങി കത്താൻ പര്യാപ്തമായ ധാരാളം വസ്തുക്കളും ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...

ബാഗ് കീറി പണം മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ

എരുമേലിയിൽ വച്ച് അയ്യപ്പഭക്തന്റെ ഷോൾഡർ ബാഗ് കീറി പണം മോഷണം നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ്...