ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ വ്യാപാര സമുച്ചയത്തിൽ ഉണ്ടായ തീപിടുത്തതിൻ്റെ കാരണം അറിയാൻ ഫയർഫോഴ്സ് ഇന്ന് പരിശോധന നടത്തും.ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോർട്ട് ഇന്ന് തന്നെ കളക്ടർക്ക് സമർപ്പിക്കും. തീപിടുത്തം സംബന്ധിച്ച വിശദ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നു. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടുത്തമുണ്ടായത്.

Leave a Reply

spot_img

Related articles

ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിനശിച്ചു

പാലക്കാട് വീടിന്റെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു.കൊല്ലങ്കോട്...

എസ്.ഐക്ക് സസ്പെൻഷൻ

ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി കേസിൽ പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. എസ്.ഐ ക്ക് മാത്രമല്ല മോശമായ പെരുമാറിയ രണ്ട്...

സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കുന്നില്ല; പ്രതിഷേധവുമായി വയനാട് ദുരന്തബാധിതർ

സർക്കാർ പ്രഖ്യാപിച്ച വാടക കൃത്യമായി ലഭിക്കാത്തതിൽ പ്രതിഷേധവുമായി വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ. പ്രതിഷേധക്കാർ വൈത്തിരി താലൂക്ക് ഓഫീസ് ഉപരോധിച്ചു.നാട്ടുകാരും പൊലീസും തമ്മിൽ ഉന്തുതള്ളുമുണ്ടായി.' ഞങ്ങൾക്കായി...

താല്‍ക്കാലിക വിസി നിയമനം; സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് തിരിച്ചടി. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്ന് മാത്രമേ നിയമനം നടത്താനാവൂ എന്ന് ഹൈക്കോടതി...