ദീപാവലി ആഘോഷത്തിനിടെ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

ഡല്‍ഹിയില്‍ ദീപാവലി ആഘോഷത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു. ആകാശ് ശർമ (44), ബന്ധു റിഷഭ് ശർമ (16) എന്നിവരാണ് കൊല്ലപ്പെട്ടത്.ആകാശിന്റെ മകൻ ക്രിഷ് ശർമയ്ക്ക് (10) ഗുരുതരമായി പരിക്കേറ്റു. ഡല്‍ഹിയിലെ ഷാഹ്ദരയില്‍ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.

വീടിന് മുന്നിലുള്ള വഴിയില്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് ആകാശിനും റിഷഭിനും നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇരുചക്രവാഹനത്തിലെത്തിയ രണ്ടുപേർ അഞ്ചു തവണ വെടിയുതിർക്കുന്നതായി കാണാം. ആകാശിന്റെ ആശിർവാദം വാങ്ങാനെന്ന വ്യാജേന അക്രമികളിലൊരാള്‍ കാലില്‍ തൊടുകയും ഉടൻ തന്നെ മറ്റേയാള്‍ വെടി വെയ്ക്കുകയുമായിരുന്നു. ആകാശിനെ വെടിവെയ്ക്കുന്നത് കണ്ട് പരിഭ്രാന്തനായി ഓടിയ റിഷഭിനെയും അക്രമികള്‍ വെടിവെച്ചു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന് നിഗമനം.

Leave a Reply

spot_img

Related articles

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....