ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിവയ്പ്പ്.
ഞായറാഴ്ച പുലർച്ചെ 5 മണിയോടെ മുംബൈയിലെ ബാന്ദ്രയിലുള്ള വീടിന് നേരെയാണ് അജ്ഞാതരായ അക്രമികൾ അഞ്ച് റൗണ്ട് വെടിവച്ചതായി പോലീസ് പറയുന്നത്.
ബൈക്കിലെത്തിയ രണ്ട് അജ്ഞാത അക്രമികളാണ് അഞ്ച് റൗണ്ട് വെടിയുതിർത്തതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.