അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരിക്ക്

അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരിക്കേറ്റതായി പരാതി.കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇംഗ്ലീഷ് അധ്യാപികയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. കടക്കാവൂര്‍ പൊലീസിലും സാമൂഹ്യ ക്ഷേമ വകുപ്പിലുമാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്.ക്ലാസ്സില്‍ വേഗത്തില്‍ എഴുതിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. വെള്ളിയാഴ്ച വൈകിട്ട് ആണ് അധ്യാപിക കുട്ടിയെ മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു കുട്ടിയെയും ഇത്തരത്തില്‍ ഉപദ്രവിക്കരുതെന്നും തങ്ങള്‍ക്ക് നീതി കിട്ടുന്നതുവരെ നിയമപരമായി പോരാടുമെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു

Leave a Reply

spot_img

Related articles

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി നിർണായക...

തൂണേരിയില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം തൂണേരിയിലെ വീട്ടില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ഇക്കഴിഞ്ഞ 10-ാം തീയതി മുതല്‍ കാണാതായിരുന്ന പെരിങ്ങത്തൂർ...

അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ടിനി ടോമിന് മുൻകൂർ ജാമ്യം

നടി അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം .എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.സ്ത്രീത്വത്തെ...

കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്.ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ...