പ്രഥമ കേരളാ ക്രിക്കറ്റ്‌ ലീഗ്‌ ട്വന്റി-20; ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സിന് കിരീടം

പ്രഥമ കേരളാ ക്രിക്കറ്റ്‌ ലീഗ്‌ ട്വന്റി-20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഏരീസ്‌ കൊല്ലം സെയ്‌ലേഴ്‌സിന് കിരീടം.കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത കാലിക്കറ്റ്‌ ഗ്ലോബ്‌സ്റ്റാര്‍സ്‌് കുറിച്ച ആറു വിക്കറ്റിന്‌ 213 റണ്‍ 19.1 ഓവറില്‍ നാലുവിക്കറ്റ്‌ മാത്രം നഷ്‌ടപ്പെടുത്തി കൊല്ലം മറികടന്നു. വണ്‍ ഡൗണായെത്തിയ നായകന്‍ സച്ചിന്‍ ബേബി പുറത്താകാതെ നേടിയ സെഞ്ചുറിയാണ്‌ കൊല്ലത്തിന്‌ ആറുവിക്കറ്റിന്റെ ജയവും കിരിടവും സമ്മാനിച്ചത്‌. കാലിക്കറ്റ്‌ ബൗളര്‍മാരെ തച്ചുടച്ച്‌ സച്ചിന്‍ 54 പന്തില്‍ 105 റണ്ണടിച്ചുകൂട്ടി. ഏഴു സിക്‌സും എട്ടുഫോറും സച്ചിന്റെ ഇന്നിങ്‌സിനു തൊങ്ങല്‍ചാര്‍ത്തി. 27 പന്തില്‍ ഒരു സിക്‌സും അഞ്ചുഫോറും അടക്കം 27 പന്തില്‍ 45 റണ്‍വാരിയ വത്സല്‍ ഗോവിന്ദിന്റെ പ്രകടനവും നിര്‍ണായകമായി.

Leave a Reply

spot_img

Related articles

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...