കന്നി വോട്ടർക്ക് സമ്മാനം കുരുമുളക് തൈ

ആദ്യ വോട്ട് ചെയ്യാന്‍ ആവേശത്തോടെ വോട്ടര്‍മാര്‍ എത്തുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണുന്നത്.

എന്നാൽ, അഞ്ച് ലക്ഷത്തിലധികം കന്നി വോട്ടര്‍മാരാണ് കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് 2024ല്‍ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചത്.

എന്നാൽ, വയനാട്ടിലും ഈ ആവേശം പ്രകടനമായപ്പോള്‍ കന്നി വോട്ട് ചെയ്യാനെത്തിയ പെണ്‍കുട്ടിക്ക് സ്നേഹസമ്മാനം നല്‍കിയാണ് ബൂത്തില്‍ നിന്ന് യാത്രയാക്കിയത്.

ആ സ്നേഹ സമ്മാനം വേറെയൊന്നും അല്ല കുരുമുളക് തൈകളാണ് നൽകിയത്.

വയനാട്ടിലെ തരിയോടാണ് യുവ വോട്ടര്‍മാര്‍ക്ക് ആവേശം നല്‍കുന്ന ഈ കാഴ്‌ച കണ്ടത്. ‘ഞാൻ വോട്ട് ചെയ്യും ഉറപ്പായി’ എന്ന മുദ്രാവാക്യവുമായി സ്വീപ്പ് വയനാട് നടത്തുന്ന പ്രചരണത്തിന്‍റെ ഭാഗമായി തരിയോട് ഗവൺമെൻറ് ഹയർ സെക്കന്‍ററി സ്കൂളിലെ ബൂത്ത് 112 ബൂത്ത് ലെവൽ ഓഫീസറും സ്വീപ്പ് പ്രതിനിധിയുമായ മനോജ് കണാഞ്ചേരി, കന്നി വോട്ടറായ ഗോവിന്ദുമോൾ ജിക്ക് കുരുമുളക് തൈ നൽകുകയായിരുന്നു.

സെക്ടർ ഓഫീസർ ശശികല, കാവുംമന്ദം വില്ലേജ് എസ്.വി.ഒ. മിനി കെ.പി. എന്നിവർ ആശംസ അറിയിച്ചു. യുവ വോട്ടര്‍മാരില്‍ തെരഞ്ഞെടുപ്പ് അവബോധം കൂടുതലായി വളര്‍ത്തുന്നതിന്‍റെ ഭാഗമായായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ചിത്രവും വിശദവിവരങ്ങളും വയനാട് കലക്ടര്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....

പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

തൃശ്ശൂർ പാത്രമംഗലത്ത് പതിനഞ്ചുകാരൻ കുളത്തിൽ മുങ്ങിമരിച്ചു.കുന്നംകുളം ചെറുവത്തൂർ സ്വദേശി സുനോജിന്റെ മകൻ അദ്വൈതാണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലരയ്ക്കും അഞ്ചുമണിക്കും ഇടയിലാണ് ദാരുണമായ സംഭവം...