ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ – മാർച്ച് 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ഈ വർഷം ആദ്യമായാണ് പൊതു പരീക്ഷകളോടൊപ്പം തന്നെ ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ നടന്നത്. 2025 മാർച്ചിലെ ഒന്നാം വർഷ പൊതു പരീക്ഷയുടെ ചോദ്യപേപ്പർ തന്നെയാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയ്ക്കും ഉപയോഗിച്ചത്.3,16,396 വിദ്യാർത്ഥികളാണ് ഒന്നാം വർഷ ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്തത്. ആയതിൽ 35,812 വിദ്യാർത്ഥികളുടെ ഫലം മെച്ചപ്പെട്ടിട്ടുണ്ട്. ആയതോട്കൂടി 30% ന് മുകളിലായി സ്കോർ നേടിയ ഒന്നാം വർഷ വിദ്യാർഥികളുടെ ശതമാനം 68.62% ശതമാനത്തിൽ നിന്നും 78.09% ശതമാനമായി ഉയർന്നിട്ടുണ്ട്. രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണ്ണയം പൂർത്തിയായിട്ടുണ്ട്. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.ഒന്നാം വർഷ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യ നിർണ്ണയം നടന്നു വരികയാണ്. 4,13,589 വിദ്യാർഥികളാണ് ഒന്നാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവർത്തികൾ പൂർത്തിയാക്കി ഒന്നാം വർഷ പരീക്ഷാഫലം ജൂൺ മാസം പ്രസിദ്ധീകരിക്കുന്നതാണ്.